നാല്​ വാര്‍ഡുകളില്‍ 30ന് ഉപതെരഞ്ഞെടുപ്പ്

മ​ല​പ്പു​റം: ജി​ല്ല​യി​ലെ നാ​ലു വാ​ര്‍ഡു​ക​ള്‍ ഉ​ള്‍പ്പെ​ടെ സം​സ്ഥാ​ന​ത്തെ 49 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ര്‍ഡു​ക​ളി​ല്‍ ജൂ​ലൈ 30ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ എ. ​ഷാ​ജ​ഹാ​ന്‍ അ​റി​യി​ച്ചു. വി​ജ്ഞാ​പ​നം വ്യാ​ഴാ​ഴ്ച പു​റ​പ്പെ​ടു​വി​ക്കും.

ജി​ല്ല​യി​ല്‍ മ​ല​പ്പു​റം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പൊ​ടി​യാ​ട് (ജ​ന​റ​ല്‍), കൂ​ട്ടി​ല​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൂ​ട്ടി​ല​ങ്ങാ​ടി (സ്ത്രീ), ​മു​ന്നി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​യി​പ്പാ​ടം (സ്ത്രീ), ​വ​ട്ടം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട​പ്പാ​ള്‍ ചു​ങ്കം (ജ​ന​റ​ല്‍) എ​ന്നീ ത​ദ്ദേ​ശ വാ​ര്‍ഡു​ക​ളി​ലേ​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ജൂ​ലൈ നാ​ല് മു​ത​ല്‍ 11വ​രെ സ​മ​ര്‍പ്പി​ക്കാം. സൂ​ക്ഷ്മ പ​രി​ശോ​ധ​ന ജൂ​ലൈ 12ന് ​ന​ട​ത്തും.

സ്ഥാ​നാ​ര്‍ത്ഥി​ത്വം പി​ന്‍വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 15. വോ​ട്ടെ​ണ്ണ​ല്‍ ജൂ​ലൈ 31ന് ​രാ​വി​ലെ പ​ത്തി​ന്​ ന​ട​ക്കും. മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ടം ചൊ​വ്വാ​ഴ്​​ച നി​ല​വി​ല്‍ വ​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ആ ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശം മു​ഴു​വ​നും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ അ​ത​ത് വാ​ര്‍ഡു​ക​ളി​ലു​മാ​ണ് പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​കം.

ജൂ​ലൈ ഒ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച പു​തി​യ വോ​ട്ട​ര്‍പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. വോ​ട്ട​ര്‍പ​ട്ടി​ക അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫി​സു​ക​ളി​ലും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്‌​സൈ​റ്റി​ലും (sec.kerala.gov.in) ല​ഭ്യ​മാ​ണ്.

Tags:    
News Summary - By-election in four wards on 30th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.