പി.എ.എം. അബ്ദുൽ ഹക്കീം

മലപ്പുറത്തിന്‍റെ സിവിൽ സർവിസ്​: പി.എ.എം. അബ്ദുൽ ഹക്കീം; ആദ്യ ഐ.എ.എസുകാരൻ

മനസ്സന്നിധ്യം കൊണ്ട് മലബാർ മുസ്​ലിംകൾക്കിടയിൽനിന്ന് ആദ്യമായി ഐ.എ.എസ് നേടിയ വ്യക്തിയാണ്​ വണ്ടൂർ പള്ളിക്കുന്ന് സ്വദേശിയായ പൊതുവച്ചോല മുഹമ്മദ് അബ്ദുൽ ഹക്കീം. സർവിസിൽനിന്ന് വിരമിച്ച അദ്ദേഹം ഇപ്പോൾ കോഴിക്കോട്ടെ വസതിയിൽ വിശ്രമ ജീവിതത്തിലാണ്. 1969ൽ സിവിൽ സർവിസ്​ നേടിയ ഇദ്ദേഹം മഹാരാഷ്ട്ര രത്നഗിരിയിൽ അസി. കലക്ടറായായിരുന്നു ആദ്യ നിയമനം. പിന്നീട് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജോയന്‍റ്​ സെക്രട്ടറി ഉൾപ്പെടെ നിരവധി പോസ്റ്റുകളിൽ സേവനം ​ചെയ്തു. 2006ൽ ഡൽഹിയിൽ കൃഷി വകുപ്പ്​ സെക്രട്ടറിയായാണ്​ വിരമിച്ചത്.

എസ്.എസ്.എൽ.സിക്കുശേഷം ബി.എസ്‍സി ഫിസിക്സിൽ റാങ്ക് നേടിയ ഹക്കീം ആലുവ യു.സി കോളജിൽനിന്ന് റാങ്കും സ്വന്തമാക്കി. തുടർന്ന്​ എം.എസ്‍സി പഠനം പൂർത്തിയാക്കിയ ശേഷം ഫാറൂഖ്​ കോളജിൽ അധ്യാപകനായി. 23ാം വയസ്സിലാണ്​ സിവിൽ സർവിസ്​ ലഭിച്ചത്​. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ സയൻസിൽ ​ഗവേഷണം നടത്തുന്നതിനിടെയാണ്​ സിവിൽ സർവിസിലേക്ക്​ തിരിയുന്നത്​. കോഴിക്കോട് സ്വദേശിനി നജ്മയാണ് ഭാര്യ. മക്കൾ: സബിത, റഷീദ.

Tags:    
News Summary - Civil service stars of Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.