ജിതിൻ റഹ്​മാൻ

മലപ്പുറത്തിന്‍റെ സിവിൽ സർവിസ്​: സ്ഥിര​തയോടെ ശ്രമിക്കൂ, ലക്ഷ്യം നേടാം -ജിതിൻ റഹ്​മാൻ

ആഗ്രഹിച്ച ലക്ഷ്യം നേടുന്നതുവരെയുള്ള പരിശ്രമമാണ്​ നിലമ്പൂർ സ്വദേശി ജിതിൻ റ​ഹ്മാനെ​ ഐ.എ.എസിലേക്ക്​ എത്തിച്ചത്​. രണ്ടുതവണ സിവിൽ സർവിസ്​ റാങ്ക്​ പട്ടികയിൽ ഇടംപിടിച്ചെങ്കിലും ലക്ഷ്യമിട്ട ഐ.എ.എസ്​ ലഭിക്കുന്നത്​​ മൂന്നാംതവണയാണ്​. 2018ൽ വന്ന റാങ്ക്​ ലിസ്റ്റിൽ 808ാം റാങ്ക്​ കാരനായിരുന്നു ജിതിൻ. ഇന്ത്യൻ റെയിൽവേ ട്രാഫിക്​ സർവിസിൽ (ഐ.ആർ.ടി.എസ്​) ആയിരുന്നു അവസരം. അടുത്തവർഷം വീണ്ടും പരീക്ഷ എഴുതി. ഇക്കുറി നില മെച്ചപ്പെടുത്തി 605ലെത്തി. 2019 ബാച്ചിൽ ഐ.സി.എൽ.എസ്​ (ഇന്ത്യൻ കോർപറേറ്റ്​ ലോ സർവിസ്​) പരിശീലനം പൂർത്തിയാക്കി രജിസ്​​​ട്രാർ ഓഫ്​ കമ്പനീസ്​ (ആർ.ഒ.സി) കൊൽക്കത്ത ഓഫിസിലായിരുന്നു നിയമനം. വീണ്ടും പരീക്ഷ എഴുതി.

2020ൽ 176ാം റാങ്കോടെ മഹാരാഷ്ട്ര കാഡറിൽ ഐ.എ.എസ്​. രണ്ടുവർഷത്തെ പരിശീലന കാലയളവ്​ പൂർത്തിയാക്കി തിങ്കളാഴ്ച നാസികിൽ സബ്​ ഡിവിഷനൽ ഓഫിസറായി (സബ്​ കലക്ടർ) ചുമതലയേൽക്കുകയാണ്​ ജിതിൻ. ഇന്‍റഗ്രേറ്റഡ്​ ​ൈ​ട്രബൽ ഡെവലപ്​മെന്‍റ്​ പ്രോജക്ട്​ ഓഫിസറുടെ ചുമതലയുമുണ്ട്. ജില്ലതലത്തിലെ പരിശീലനം മഹാരാഷ്ട്രയിലെ ലാത്തൂരിലായിരുന്നു. ഒരു വർഷത്തോളം അസി. കലക്ടറായി. കേരള ഗ്രാമീൺ ബാങ്കിൽനിന്ന് വിരമിച്ച അസീസ്​ റഹ്​മാന്‍റെയും കുഴിക്കാടൻ സുബൈദയുടെയും മകനാണ്​. ഭാര്യ: സാദിയ സിറാജ്​ (ആമസോൺ, മഹാരാഷ്ട്ര ഫിനാൻസ്​ വിഭാഗം മേധാവി). സഹോദരൻ: വിപിൻ റഹ്​മാൻ. നിലമ്പൂർ ലിറ്റിൽ ഫ്ലവർ സ്​കൂൾ, മഞ്ചേരി ഗവ. ബോയ്​സ്​ എച്ച്​.എസ്​.എസ്​, തൃശൂ​ർ ഗവ. എൻജിനീയറിങ്​ കോളജ്​ എന്നിവിടങ്ങളിലായിരുന്നു പഠനം. കോഴിക്കോട്​ സ്വകാര്യ സ്ഥാപനത്തിലായിരുന്നു പരിശീലനം.

Tags:    
News Summary - Civil service stars of Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.