കീഴാറ്റൂർ: പട്ടിക്കാട് റെയിൽവേ ക്രോസിങ്ങിൽ പുതിയ മേൽപാലം നിർമിക്കുന്നതിെൻറ ഭാഗമായി സ്വകാര്യവ്യക്തികളുടെ ഭൂമിയിലും വീടുകൾക്ക് സമീപത്തുമായി കോൺക്രീറ്റ് കല്ലുകൾ നാട്ടിയത് ആശങ്കക്കിടയാക്കി. സംഭവത്തിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡിവിഷനൽ റെയിൽവേ മാനേജർക്ക് പരാതി നൽകി. റോഡിൽനിന്ന് 20 മീറ്റർ മാറിയാണ് സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ കല്ലുകൾ നാട്ടിയിരിക്കുന്നത്. നിലവിലെ ക്രോസിങ്ങിലൂടെ മേൽപാലം നിർമിക്കാൻ സ്ഥലമുണ്ടായിരിക്കെ ഭൂമിയേറ്റെടുത്ത് പാലം നിർമിക്കുന്നതിനെതിരെയാണ് പ്രതിഷേധമുയരുന്നത്.
വികസനത്തിന് തങ്ങൾ എതിരല്ലെന്നും കെട്ടിടങ്ങളും വീടുകളും നഷ്ടപ്പെടുന്ന രീതിയിൽ സ്ഥലമെടുപ്പ് ഉണ്ടാവരുതെന്നും പ്രദേശവാസികൾ പറഞ്ഞു. നിലവിൽ കല്ല് നാട്ടിയ ഭൂമിയിലൂടെ നിർമാണം നടന്നാൽ പാവപ്പെട്ട കുടുംബത്തിെൻറ ഏഴ് സെൻറിൽ സ്ഥിതി ചെയ്യുന്ന ഒാട് മേഞ്ഞ വീടിെൻറ പകുതി ഭാഗവും നഷ്ടപ്പെടുമെന്നും പരാതിയിൽ പറയുന്നു.
പെരിന്തൽമണ്ണ^പട്ടിക്കാട്^വടപുറം^നിലമ്പൂർ പാതയിൽ നിലമ്പൂർ^ഷൊർണൂർ റെയിൽപാളത്തിന് മുകളിലൂടെയാണ് പുതിയ പാലം നിർമിക്കുന്നത്. അതേസമയം, റവന്യൂ അധികൃതർക്ക് സമർപ്പിക്കാനുള്ള അലൈൻമെൻറ് മാർക്കിങ്ങാണ് നടന്നതെന്നും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുള്ള നടപടികൾ ചെയ്യേണ്ടത് ജില്ല കലക്ടർ ആണെന്നും കേരള റെയിൽ ഡെവലപ്മെൻറ് കോർപറേഷൻ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.