സി.ഡബ്ല്യു.സി: ജില്ല ചെയർമാനായി തെരഞ്ഞെടുത്തയാൾ സി.പി.എം ലോക്കൽ സെക്രട്ടറി

മലപ്പുറം: ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി) മലപ്പുറം ജില്ല ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. എ. സുരേഷ് സി.പി.എം പൊന്നാനി സൗത്ത് ലോക്കൽ സെക്രട്ടറി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം സി.ഡബ്ല്യു.സി ചെയർമാനോ അംഗത്തിനോ ഔേദ്യാഗിക രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനം വഹിക്കാനോ മറ്റുജോലികളിൽ ഏർപ്പെടാനോ പാടില്ല. കമ്മിറ്റിയിൽ തന്നെ പൂർണ ശ്രദ്ധയും സമയവും നൽകുന്നതിന്‍റെ ഭാഗമാണിത്. മാർച്ച് ആറിന് കാലാവധി കഴിഞ്ഞ കമ്മിറ്റിയുടെ പുതിയ അംഗങ്ങളുടെ അഭിമുഖ ഫലം ബുധനാഴ്ചയാണ് പുറത്തുവന്നത്.

സി. ഹേമലത, ജി. രാജേഷ് കുമാർ, ശ്രീജ പുളിക്കൽ, പി. ജാബിർ എന്നിവരാണ് സി.ഡബ്ല്യു.സി കമ്മിറ്റി അംഗങ്ങൾ. പി. ജാബിർ മാറാക്കര പഞ്ചായത്ത് ലോക്കൽ കമ്മിറ്റി അംഗമാണ്. മറ്റുള്ള അംഗങ്ങൾ പാർട്ടി പ്രവർത്തകരുമാണ്. നേരത്തെ അഡ്വ. എ. സുരേഷ് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും പൊന്നാനി നഗരസഭയിൽ സി.പി.എം കൗൺസിലറുമായിരുന്നു.

ജെ.ജെ ആക്ട് പ്രകാരം സ്ഥാപിതമായ ശിശുക്ഷേമ സമിതികളിൽ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവൃത്തി പരിചയമില്ലാത്തവരെ രാഷ്ട്രീയ നിയമനങ്ങൾ നടത്തുന്നത് വിവാദമായിരുന്നു. വ്യത്യസ്ത പ്രവൃത്തി പരിചയമുള്ളവർക്ക് പകരം അഭിഭാഷകർക്ക് മുൻതൂക്കം വരുന്നതിനെതിരെയും വിമർശനമുണ്ട്. 

Tags:    
News Summary - CWC: The CPM local secretary elected as the district chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.