വണ്ടൂരിലെ ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട് ടി.കെ ഗാർഡൻ ഓഡിറ്റോറിയത്തിൽ ചേർന്ന ജനകീയ യോഗം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ദൈനംദിന ചെലവുകൾക്കായി വർഷത്തിൽ ഒരു കോടിയോളം രൂപ കണ്ടെത്തണം
വണ്ടൂർ: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ ജനകീയ പങ്കാളിത്തത്തോടെ ലക്ഷ്യത്തിലേക്ക്. ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള താലൂക്ക് ആശുപത്രിയിൽ ആരംഭിക്കാനിരിക്കുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം അവസാന ഘട്ടത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് ടി.കെ ഗാർഡൻ ഓഡിറ്റോറിയത്തിൽ ചേർന്ന ജനകീയ യോഗം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഡയാലിസിസ് കേന്ദ്രം മേയ് മാസത്തിൽ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്ന് സപ്പോർട്ടിങ് കമ്മിറ്റിയുടെ യോഗത്തിൽ തീരുമാനമായി. രാഹുൽ ഗാന്ധി എം.പി വകയിരുത്തിയ 50 ലക്ഷം രൂപ ഉപയോഗിച്ച് ആരംഭിച്ച പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് 1.5 കോടി രൂപയോളം മുടക്കി അടിസ്ഥാന സൗകര്യമൊരുക്കിയിട്ടുണ്ട്. എൻ.എച്ച്.എം ഫണ്ട് 1.20 കോടി ഉപയോഗിച്ചുള്ള എസ്.ടി.പി പ്രവർത്തനം പുരോഗമിക്കുകയാണ്. ദൈനംദിന ചെലവുകൾക്കായി വർഷത്തിൽ ഏകദേശം ഒരു കോടിയോളം രൂപ വരും. ഈ ഫണ്ട് സമാഹരിക്കാനായാണ് ജനകീയയോഗം വിളിച്ചുചേർത്തത്.
യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഹസ്കർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ, വൈസ് പ്രസിഡന്റ് ജെസി ഇട്ടി, വി. ശിവശങ്കരൻ, ടി. സുലൈഖ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രാമൻകുട്ടി, വി.എം. സീന, കെ.സി. കുഞ്ഞിമുഹമ്മദ്, എൻ.എ. മുബാറക്, ടി. രവീന്ദ്രൻ, വൈ.പി. മുഹമ്മദ് അഷ്റഫ്, ബി. മുഹമ്മദ് റസാക്ക്, എ.പി. ഉമ്മർ പള്ളിയാളി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.