എടവണ്ണ: തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആര്.ടി.സി ആരംഭിച്ച ഗ്രാമവണ്ടി എടവണ്ണ ഗ്രാമപഞ്ചായത്തിൽ ഒക്ടോബര്‍ 21ന് ഓടിത്തുടങ്ങും. ജില്ലയില്‍ ഗ്രാമവണ്ടി ഓടിത്തുടങ്ങുന്ന ഏക പഞ്ചായത്താണ് എടവണ്ണ. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന്, പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും പിന്നാക്കം നില്ക്കുന്ന മേഖലകളിലേക്കും ആരംഭിച്ച പ്രത്യേക കെ.എസ്.ആര്.ടി.സി ബസ് സര്‍വിസാണ് ഗ്രാമവണ്ടി.
ബസുകള്‍ക്ക് ഡീസൽ അല്ലെങ്കിൽ അതിന് ആവശ്യമായ തുക, ജീവനക്കാരുടെ താമസം, പാര്‍ക്കിങ് എന്നിവ തദ്ദേശസ്ഥാപനങ്ങളാണ് വഹിക്കുക. വാഹനം, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണി, സ്പെയര്‍ പാര്‍ട്സ്, ഇന്‍ഷുറന്‍സ് എന്നിവയുടെ ചെലവ് കെ.എസ്.ആര്.ടി.സി വഹിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമെ, സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാമവണ്ടി ബസുകള്‍ സ്പോണ്സര് ചെയ്യാം. പദ്ധതി ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു ഒക്ടോബര്‍ 21ന് വൈകീട്ട് 4.30ന് നിർവഹിക്കുമെന്ന് എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.