എ​ട​പ്പാ​ൾ ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ വിദ്യാർഥിനിക്ക് മേ​ക്ക​പ്പി​ടു​ന്ന അ​നി​ൽ

എ​ട​പ്പാ​ൾ: അ​നി​ൽ എ​ട​പ്പാ​ൾ മേ​ക്ക​പ്പി​ട്ടാ​ൽ ഒ​ന്നാം സ​മ്മാ​നം ഉ​റ​പ്പാ​ണെ​ന്നാ​ണ് പ​ല​രു​ടെ​യും വി​ശ്വാ​സം. ഈ ​വി​ശ്വാ​സം ശ​രി​വെ​ക്കു​ന്ന ത​ര​ത്തി​ൽ ക​ഴി​ഞ്ഞ 21 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി അ​നി​ൽ മേ​ക്ക​പ്പി​ട്ട തി​രു​വാ​തി​ര സം​ഘ​ത്തി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചി​ട്ടു​ണ്ട്. പൂ​ക്ക​ര​ത്ത​റ ദാ​റു​ൽ ഹി​ദാ​യ സ്കൂ​ളി​ലെ തി​രു​വാ​തി​ര സം​ഘ​മാ​ണ് അ​നി​ലി​ന്റെ പി​ന്തു​ണ​യോ​ടെ 21 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ എ ​ഗ്രേ​ഡ് നേ​ടി​യ​ത്. ഈ ​പെ​രു​മ കേ​ട്ട് നി​ര​വ​ധി സ്കൂ​ളു​ക​ളാ​ണ് അ​നി​ലി​ന്റെ ഊ​ഴം കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. നെ​ല്ലി​ശ്ശേ​രി സ്വ​ദേ​ശി​യാ​യ അ​നി​ൽ മേ​ക്ക​പ്പ് രം​ഗ​ത്ത് 22 വ​ർ​ഷ​മാ​യി തി​ള​ങ്ങി നി​ൽ​ക്കു​ന്നു. ക​ലോ​ത്സ​വ​ങ്ങ​ളി​ൽ സ്കൂ​ൾ ത​ലം മു​ത​ൽ സം​സ്ഥാ​ന ത​ലം വ​രെ മേ​ക്ക​പ്പ് ചെ​യ്യു​ന്നു​ണ്ട്. ജി​ല്ല​ക്ക് പു​റ​ത്ത് നി​ന്നു​ള്ള സ്കൂ​ളു​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും വേ​ണ്ടി മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റാ​യി​ട്ടു​ണ്ട്. ലോ​ക രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്ത ആ​ർ​ട്ടി​സ്റ്റു​ക​ളി​ൽ ഒ​രാ​ളാ​ണ്. ഇ​തി​നു പു​റ​മേ മ​റ്റു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

അ​ടു​ത്ത കാ​ല​ത്ത് സി​നി​മ രം​ഗ​ത്തും ചു​വ​ടു​വെ​ച്ചു. ക​ഴി​ഞ്ഞ മാ​സം പു​റ​ത്തി​റ​ങ്ങി​യ ‘ചി​ത്തി​ന’ എ​ന്ന ചി​ത്ര​ത്തി​ൽ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റാ​യി​രു​ന്നു. നൃ​ത്തം പ​ഠി​ക്കാ​ൻ പോ​യ അ​നി​ൽ പി​ന്നീ​ടാ​ണ് മേ​ക്ക​പ്പ് രം​ഗ​ത്തേ​ക്ക് തി​രി​യു​ന്ന​ത്.

നൃ​ത്തം പ​ഠി​ച്ചെ​ങ്കി​ലും അ​ര​ങ്ങേ​റ്റം ന​ട​ത്താ​ൻ പ​ണ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യ അ​നി​ലി​​നെ അ​യ​ൽ​വാ​സി സ​ക്കീ​ന​യാ​ണ് കൈ​യി​ലെ വ​ള ഊ​രി ന​ൽ​കി സ​ഹാ​യി​ച്ച​ത്. പി​ന്നീ​ട് നൃ​ത്തം വി​ട്ട് മേ​ക്ക​പ്പ് ജീ​വി​തോ​പാ​ധി​യാ​ക്കി. ന​ല്ലൊ​രു നാ​ട​ൻ പാ​ട്ട് ഗാ​യ​ക​ൻ കൂ​ടി​യാ​ണ്. കു​ട്ടി​ക​ളെ മോ​ണോ ആ​ക്ട് പ​ഠി​പ്പി​ക്കു​ന്നു​മു​ണ്ട്.

Tags:    
News Summary - If Anil makes up, the first prize is guaranteed!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.