Arrest

ഭാര്യവീട്ടിലെ വാഹനങ്ങള്‍ കത്തിച്ച കേസിൽ യുവാവ് പിടിയിൽ

എടപ്പാള്‍: ഭാര്യവീട്ടിലെ ഇരുചക്രവാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ച കേസിലെ പ്രതിയായ യുവാവ് ബംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. പുന്നയൂര്‍ക്കുളം സ്വദേശി ബിനീഷാണ് (30) പിടിയിലായത്. പ്രതിയെ ബംഗളൂരു പൊലീസിൽനിന്ന് പൊന്നാനി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

വീട്ടിലെ നാല് ഇരുചക്രവാഹനങ്ങൾ വ്യാഴാഴ്ച പുലര്‍ച്ചെ ബിനീഷ് കത്തിച്ചെന്നാണ് കേസ്. നാരായണന്റെ മകൾ ഹരിതയുടെ ഭര്‍ത്താവാണ് ബിനീഷ്. ഹരിതയും ബിനീഷും ഒമ്പതു മാസം മുമ്പാണ് വിവാഹിതരായത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഉപദ്രവിക്കുകയാണെന്നു പറഞ്ഞ് യുവതി ഒരു മാസത്തിനുശേഷം സ്വന്തം വീട്ടിലേക്കു മടങ്ങി. ഗാർഹികപീഡനത്തിന് യുവാവിനെതിരെ വടക്കേക്കാട്, പൊന്നാനി പൊലീസ് സ്‌റ്റേഷനുകളിൽ പരാതിയും നൽകിയിരുന്നു.

Tags:    
News Summary - Burning vehicles of wife's house; Man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.