എടപ്പാൾ: പൊന്നാനി റൂറൽ കോഓപറേറ്റിവ് സൊസൈറ്റി (പി.സി.സി) ഉടമസ്ഥതയിൽ എടപ്പാൾ തട്ടാൻപടിയിൽ ഉണ്ടായിരുന്ന സ്ഥലം കുറഞ്ഞ് തുകക്ക് ലേലം ചെയ്ത് നടപടി റദ്ദാക്കി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. മലപ്പുറം ജില്ല സഹകരണ ബാങ്ക് 2009ൽ യഥാർഥ വിലയേക്കാൾ വളരെ കുറഞ്ഞ തുകക്ക് 37 സെന്റ് ലേലം ചെയ്ത നടപടി റദ്ദാക്കിയ സഹകരണസംഘം ജോയന്റ് രജിസ്ട്രാർ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചിരിക്കുന്നത്. പൊന്നാനി റൂറൽ കോഓപറേറ്റിവ് സൊസൈറ്റി (പി.സി.സി മാർക്കറ്റിങ് സൊസൈറ്റി) ഉടമസ്ഥതയിലുണ്ടായിരുന്ന എടപ്പാൾ തട്ടാൻപടിയിലെ 37 സെൻറും കെട്ടിടവും 48,90,000 രൂപക്ക് ലേലം ചെയ്ത നടപടി അസാധുവാക്കിയ ജോയന്റ് രജിസ്ട്രാർ ഉത്തരവ് 2016 ഒക്ടോബറിൽ കേരളാഹൈകോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. സിംഗിൾബെഞ്ച് ഉത്തരവ് 2017 ജനുവരിയിൽ ഡിവിഷൻ ബെഞ്ചും ശരിവച്ചു. ഹൈകോടതി വിധിക്ക് എതിരെ മലപ്പുറം സഹകരണ ബാങ്ക് നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി ജോയൻറ് രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവ് ശരിവെക്കുക യായിരുന്നു.
യഥാർഥ വിലയേക്കാൾ വളരെ താഴ്ന്ന വിലക്കാണ് ഭൂമി വിറ്റതെന്ന് ചൂണ്ടിക്കാട്ടിയാണ് ജോയൻറ് രജിസ്ട്രാർ ലേല നടപടികൾ 2010ൽ റദ്ദാക്കിയത്. അന്നത്തെ സി.പി.എം എടപ്പാൾ ലോക്കൽ സെക്രട്ടറി പി.പി. മോഹൻദാസ് ഉൾപ്പെടെയുള്ളവർ പരാതി നൽകിയത്. ഉത്തരവിന് പിന്നാലെ നടത്തിയ വിലനിർണയത്തിൽ ലേലം ചെയ്ത ഭൂമിക്ക് സെൻററിന് ആറ്, ആറര ലക്ഷം ലഭിക്കുമെന്നാണ് കരുതുന്നത്. മൊത്തം വസ്തുവി ന് 2,22,00,000 രൂപ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടി സഹകരണസംഘത്തിനുവേണ്ടി വസ്തു വില നിർണയം നടത്തിയ വിരമിച്ച ഡെപ്യൂട്ടി കലക്ടറും ഡെപ്യൂട്ടി ജനറൽ മാനേജറും റിപ്പോർട്ട് സമർപ്പിച്ചു. 2017ൽ ഹൈകോടതി വിധിക്കെതിരെ സഹകരണ ബാങ്ക് സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.