എടവണ്ണ/അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയായി ചൊവ്വാഴ്ച മുതൽ പ്രവർത്തിക്കുമെന്ന് പി.കെ. ബഷീർ എം.എൽ.എ പറഞ്ഞു. 25 രോഗികൾക്കുള്ള കിടക്കയാണ് ഒരുക്കിയിട്ടുള്ളത്. രോഗികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ആശുപത്രിയിൽ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിൽ ആകെ 1988 പോസിറ്റിവ് രോഗികളാണുള്ളത്. ഇതിൽ 50 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഊർങ്ങാട്ടിരി, കീഴുപറമ്പ് ആശുപത്രികളിൽ പൾസ് ഒാക്സിമീറ്ററിെൻറ കുറവും മറ്റു ആശുപത്രികളിൽ ചില മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യതക്കുറവും ഡോക്ടർമാർ ചൂണ്ടിക്കാണിച്ചു. രണ്ട് ദിവസത്തിനുള്ളിൽ ഇതിന് പരിഹാരം കാണുമെന്നും എം.എൽ.എ അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും പൊലീസും മറ്റു സന്നദ്ധ പ്രവർത്തകരും നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാവരും ഇതുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മൂലം പ്രയാസമോ വിഷമമോ അനുഭവപ്പെടുന്നവർക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എം.എൽ.എയെ നേരിട്ട് 94966 06060 നമ്പറിൽ വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.