ഇ​ന്ത്യ​ക്കാ​യി മ​ത്സ​രി​ക്കാ​ൻ 71ാം വ​യ​സ്സി​ൽ ഡോ. ​അ​ഷ്റ​ഫ് ദു​ബൈ​യി​ലേ​ക്ക്

എ​ട​വ​ണ്ണ: 71ാം വ​യ​സ്സി​ൽ ഇ​ന്ത്യ​ക്കാ​യി മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി ഡോ. ​വി.​പി.​എം. അ​ഷ്‌​റ​ഫ് ദു​ബൈ​യി​ലേ​ക്ക്. ഈ ​മാ​സം 27 മു​ത​ല്‍ 29 വ​രെ ദു​ബൈ അ​ല്‍-​വ​സ​ല്‍ സ്‌​പോ​ര്‍ട്‌​സ് ക്ല​ബ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന മാ​സ്‌​റ്റേ​ഴ്‌​സ് ഓ​പ​ണ്‍ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ കാ​യി​ക മ​ത്സ​ര​ത്തി​ലാ​ണ് ഈ 71 ​കാ​ര​ൻ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ന​ട​ത്തം, 1500 മീ​റ്റ​ര്‍ ഓ​ട്ട മ​ത്സ​രം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​ക്കാ​യി ഡോ. ​അ​ഷ്‌​റ​ഫ് മ​ത്സ​രി​ക്കു​ക. 2022 ജൂ​ണ്‍ 29 മു​ത​ല്‍ ജൂ​ലൈ പ​ത്തു​വ​രെ ഫി​ന്‍ലാ​ന്‍ഡി​ലെ ടാം​പ​റ​യി​നി​ല്‍ ന​ട​ത്തി​യ ലോ​ക മാ​സ്‌​റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്കാ​യി അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത മ​ത്സ​ര​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന​ത​ല​ത്തി​ലും ദേ​ശീ​യ​ത​ല​ത്തി​ലും നി​ര​വ​ധി മെ​ഡ​ലു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. ചി​കി​ത്സ​രം​ഗ​ത്തും കാ​യി​ക​രം​ഗ​ത്തും മാ​ത്ര​മ​ല്ല സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന രം​ഗ​ത്തും സ​ജീ​വ പ്ര​വ​ര്‍ത്ത​ക​നാ​ണ്.

Tags:    
News Summary - Dr. Ashraf to Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.