മലപ്പുറം: വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി 15.32 കോടിയുടെ പദ്ധതികളുമായി മലപ്പുറം നഗരസഭ. 2025-26 വർഷ ബജറ്റിലാണ് തുക നീക്കിവെച്ചത്.
ഫീസ് ഫ്രീ നഗരസഭ -50 ലക്ഷം, എസ്.എസ്.എ വിഹിതം -40 ലക്ഷം, അധികാരിതൊടി ജി.എം.യു.പി സ്കൂൾ സ്ഥലം, കെട്ടിടം -ഒമ്പത് കോടി, സ്കൂളുകൾക്ക് ആവശ്യമായ ക്ലാസ് റൂം, സ്റ്റാഫ് റൂം ഫർണിച്ചർ -30 ലക്ഷം, തുമ്പൂർമുഴി മോഡൽ മാലിന്യ നിർമാർജന യൂനിറ്റുകൾക്ക് -27 ലക്ഷം, സ്കൂളുകളിൽ ആവശ്യമായ ശുചിമുറി നിർമാണം -മൂന്ന് കോടി, വിദ്യാർഥികൾക്ക് കലാകായിക പരിശീലനം -എട്ട് ലക്ഷം, പച്ചക്കറി തോട്ടം -രണ്ട് ലക്ഷം, എൽ.പി, യു.പി സ്കൂൾ വിദ്യാർഥികൾക്ക് റോളർ സ്കേറ്റിങ് പരിശീലനം -നാല് ലക്ഷം, ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ സി.സി.ടി.വി -ഒരു ലക്ഷം, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കിച്ചൻ നിർമാണ പൂർത്തീകരണം -24 ലക്ഷം, ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സ്മാർട്ട് ക്ലാസ് റൂം -10 ലക്ഷം.
മേൽമുറി സൗത്ത് ജി.എൽ.പി സ്കൂൾ കെട്ടിട പൂർത്തീകരണത്തിന് -20 ലക്ഷം, നഗരസഭ പ്രദേശത്തെ മുഴുവൻ സ്കൂളുകളിലും വാട്ടർ പ്യൂരിഫയർ -10 ലക്ഷം, ഗവ. ടി.ടി.ഐ കോളജ് മുറ്റം ഇന്റർലോക്ക് -10 ലക്ഷം, ഗവ. ടി.ടി.ഐ കോളജിൽ മിനി കോൺഫറൻസ് ഹാൾ -10 ലക്ഷം, കോൽമണ്ണ ഗവ. എൽ.പി സ്കൂളിന് സ്ഥലം -30 ലക്ഷം, ലഹരിമുക്ത കാമ്പസ് -മൂന്ന് ലക്ഷം, സ്റ്റുഡൻസ് പൊലീസ് -ഒരു ലക്ഷം, ഓപൺ ജിംനേഷ്യം -25 ലക്ഷം, കോട്ടപ്പടി ഗവ. എൽ.പി സ്കൂളിൽ ക്ലാസ്റൂം നവീകരണം -10 ലക്ഷം, നാല്-ഏഴ് ക്ലാസ് വിദ്യാർഥികൾക്ക് പഠനയാത്ര -10 ലക്ഷം, ഹൈജമ്പ് ബെഡ് ആറ് ലക്ഷം, എൽ.പി സ്കൂൾ കലാമേള -ഒരു ലക്ഷം, ക്ലബുകൾക്ക് ദിനപത്രം -അഞ്ച് ലക്ഷം എന്നീ പദ്ധതികൾക്കാണ് നഗരസഭ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയത്.
വിദ്യാഭ്യാസ മേഖലക്ക് കൂടുതൽ ഫണ്ട് നീക്കിവെക്കുന്ന നഗരസഭകളിലൊന്നാണ് മലപ്പുറം. കഴിഞ്ഞ വർഷങ്ങളിൽ മിഷൻ തൗസൻഡ്, ഫീസ് ഫ്രീ നഗരസഭ തുടങ്ങിയ നവീന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിരുന്നു. മിഷൻ തൗസൻഡ് പദ്ധതി മുഖേന 410 വിദ്യാർഥികളാണ് കേന്ദ്ര സർവകലാശാലയിൽ പ്രവേശനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.