മലപ്പുറം: ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും. പുത്തന്‍ വസ്ത്രവും ഭക്ഷ്യവസ്തുക്കളും വാങ്ങാനുള്ള ഓട്ടത്തിലാണ് ജനം. തുണിക്കടകളിലാണ് തിരക്കേറെയുള്ളത്. ഫാൻസി, ഫൂട്ട് വെയർ, ഗൃഹോപകരണ ഷോറൂമുകളിലും തിരക്കുണ്ട്. ജില്ലയില്‍ മഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം, തിരൂർ, പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ തുടങ്ങിയ എല്ലാ പ്രമുഖ നഗരങ്ങളും ഇതിനോടകം തിരക്കിലമർന്നു.
ചൂടും വിലവർധനവും വിപണിയെ ബാധിച്ചിട്ടുണ്ടെങ്കിലും നല്ല കച്ചവടമാണ് പ്രതീക്ഷിക്കുന്നതെന്നും ഈസ്റ്ററും വിഷുവും പെരുന്നാളും ഒരുമിച്ചെത്തിയത് വിപണിയെ ചലിപ്പിച്ചെന്നും വ്യാപാരികൾ പറയുന്നു.
ട്രെന്‍ഡിനൊത്ത വസ്ത്രങ്ങളുമായി കച്ചവടം പൊടിപൊടിക്കുകയാണ് വ്യാപാരികള്‍. സ്ത്രീകളെ ലക്ഷ്യമിട്ട് പുതിയ മോഡലുകളുടെ ശേഖരം എത്തിച്ചിട്ടുണ്ട്. ആലിയ, ആയിഷ, ഖുറൈഷി, അൽഫൈൻ, േഫ്ലാറ എന്നിവയാണ് ട്രെന്‍ഡുകൾ. ഷോട്ട് ടോപ്പുകൾക്കാണ് ആവശ്യക്കാരേറെ. ദുപ്പട്ടകള്ക്കും തട്ടത്തിനും വലിയ ഡിമാന്റാണ്. കളർഫുൾ പ്രിന്റഡ് ഷര്‍ട്ടുകളും ബാഗ്ഗി പാന്റും ട്രെന്‍ഡാണ്.
ഫാൻസി കടകളിൽ സൗന്ദര്യവർധക സാധനങ്ങളിൽ ഹാങ്ങിങ് കമ്മലുകൾക്കാണ് ഇക്കുറി ഡിമാന്റ്. റിങ് ഹാങ്ങിങ് കമ്മലുകൾക്കും ആന്റിക് ആഭരണങ്ങൾക്കും ആവശ്യക്കാരുണ്ട്. പെരുന്നാളിന്റെ തലേദിവസമാണ് ഫാൻസി കടകളിലും ഫൂട്ട് വെയർ കടകളിലും തിരക്കേറുക. അത്തറിന്റെ സുഗന്ധം തേടിയെത്തുന്നവരും കുറവല്ല. ഫൂട്ട്വെയർ കളക്ഷൻസിൽ ഫ്ലിപ്പ്, ക്രോക്സ് എന്നിവയാണ് ട്രെൻഡ്. ഷൂ മോഡലുകളിൽ ലോഫർ വൈറ്റും സ്കെച്ചേഴ്സും ട്രെൻഡാണ്. അവധിക്കാലമായതിനാല്‍ കുടുംബ സമേതമാണ് ഭൂരിഭാഗം പേരും കടകളിലെത്തുന്നത്. രാത്രിയിലും വിപണി സജീവമാണ്.
മൈലാഞ്ചി ചെടിയിലെ ഇലകൾ പറിച്ച് അമ്മിയിൽ അരച്ച് കൈയിലണിഞ്ഞ നാളുകൾ ഇന്ന് ഓർമയാണ്. ട്യൂബ് മൈലാഞ്ചിയിൽ സിങ്ങ്, അലീന, ബിഗ്ബി എന്നിവയാണ് താരങ്ങൾ.
ഓൺലൈൻ വിപണികളിൽ സ്റ്റിക്കർ മെഹന്ദികളും ലഭ്യമാണ്. അറേബ്യൻ റെഡ്, അറഫ, ബിഗ് ബി എന്നിവയാണ് പ്രധാന താരങ്ങൾ. അറേബ്യൻ റെഡ്- 27 രൂപ, അറഫ മെഹന്തി- 15 രൂപ, ബിഗ് ബി -25 രൂപ എന്നിങ്ങനെയാണ് വില.
അറേബ്യൻ റെഡിനാണ് ആവശ്യക്കാർ ഏറെയുള്ളത്. വീടുകളിൽ നിർമിച്ച് വിപണിയിലെത്തിക്കുന്നവക്കും കൂടുതൽ പ്രിയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.