പാണ്ടിക്കാട്: ടൗണിൽ ആയുർവേദ മരുന്ന് വിൽപനശാല കത്തിനശിച്ചതിനെ തുടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടം. പാണ്ടിക്കാട് ഒറവംപുറം സ്വദേശി തോട്ടത്തിൽ ഹംസയുടെ ഉടമസ്ഥതയിൽ പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിക്കുന്ന ഔഷധി ആയുർവേദ മരുന്ന് വിൽപനശാലയാണ് പൂർണമായും കത്തിനശിച്ചത്.
തിങ്കളാഴ്ച പുലർച്ച 12.45ന് സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ് കടയിൽനിന്ന് തീ ഉയരുന്നത് കണ്ടത്. ഉടൻതന്നെ പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസും പെരിന്തൽമണ്ണ, മഞ്ചേരി ഫയർഫോഴ്സ് യൂനിറ്റ് അംഗങ്ങളും സിവിൽ ഡിഫൻസും പൊലീസ് വളന്റിയർമാരും ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് തീയണച്ചു.
രണ്ടുമണിക്കൂർ നേരത്തേ പരിശ്രമത്തിൽ തീയണച്ചെങ്കിലും കട പൂർണമായും കത്തി നശിച്ചു. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷത്തോളം രൂപയുൾപ്പെടെ 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്ന് കരുതുന്നു. സമീപത്തെ ജ്വല്ലറിയുടെ ഗ്ലാസുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.