കൊളത്തൂർ: മൂർക്കനാട് പഞ്ചായത്തിൽ ആട് വളർത്തൽ പദ്ധതി വഴി ഗുണഭോക്താക്കൾക്ക് നൽകിയ ആടുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി പരാതി.
പദ്ധതിയിൽ 30 ഗുണഭോക്താക്കൾക്കായി 60 ആടുകളെയാണ് നൽകിയത്. കഴിഞ്ഞ ദിവസങ്ങളിലായി മിക്കവയും ചത്തു.
ഏറെ പ്രതീക്ഷയോടെ ആടുകളെ വാങ്ങിയ നിർധന കുടുംബങ്ങൾക്കാണ് ഈ ഗതി. ജനറൽ വിഭാഗത്തിൽ ഗുണഭോക്തൃ വിഹിതമായി 6000 രൂപയും എസ്.സി വിഭാഗത്തിൽ 3000 രൂപയുമാണ് ഈടാക്കിയത്.
ആടുകളെ കൈപ്പറ്റുന്ന സമയത്ത് രോഗലക്ഷണങ്ങൾ കണ്ടിരുന്നില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. ആടുകൾക്ക് വൈറസ് ബാധയുള്ളതായാണ് പഞ്ചായത്ത് വെറ്ററിനറി വിഭാഗം പറയുന്നത്. രോഗം പടർന്നുപിടിച്ചതാണ് കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.