മലപ്പുറം: ഇരുചക്ര വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് അധ്യാപക-ഡോക്ടർ ദമ്പതികളെ മർദിച്ചതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ കർശന നിയമനടപടികൾ സ്വീകരിച്ച് റോഡ് യാത്രക്കാരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. റോഡ് മര്യാദയും നിയമങ്ങളും സംരക്ഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിയും ട്രാൻസ്പോർട്ട് കമീഷണറും അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ.ബൈജൂ നാഥ് ആവശ്യപ്പെട്ടു.
ഇരുവരും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഭയരഹിതമായും സ്വതന്ത്രമായും സമാധാനപരമായും ജീവിക്കാനുള്ള അവകാശം നിരന്തരം വെല്ലുവിളിക്കപ്പെടുന്നത് വേദനാജനകമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മലപ്പുറത്ത് നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തിരൂർ -ചമ്രവട്ടം റോഡിലാണ് ദമ്പതികൾ ആക്രമിക്കപ്പെട്ടത്. കുസാറ്റിലെ അസോഷ്യേറ്റ് പ്രഫസറും ഡോക്ടറായ ഭാര്യയും രണ്ടു മക്കളുമാണ് ആക്രമിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.