കാളികാവ്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കാളികാവ് പെവുന്തറയിലെ കൂലിപ്പണിക്കാരനായ പൂവ്വത്തിക്കൽ മുഹമ്മദ് അഷ്റഫിനാണ് (38) ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം അതിരാവിലെ കുളിക്കാൻ വീടിനടുത്തുള്ള പുഴയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വലത് കാലിെൻറ എല്ല് പൊട്ടുകയും ഒരു ചാണിലേറെ നീളത്തിൽ കാലിെൻറ മസിൽ അടർന്നുപോവുകയും ചെയ്തിട്ടുണ്ട്. കുത്തേറ്റ് വീണ ഇയാൾ എണീറ്റ് നിൽക്കാൻ പോലും കഴിയാതെ വീണിടത്ത് കിടക്കുകയായിരുന്നു.
പന്നി വീണ്ടും തിരിഞ്ഞുനിന്ന് ആക്രമിച്ചിരുന്നെങ്കിൽ അഷ്റഫിന് ജീവൻ പോലും നഷ്ടമാകുമായിരുന്നു. കൂറ്റൻ പന്നിയാണ് ആക്രമിച്ചത്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ നേരെ നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഗുരുതര പരിക്കായതിനാൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായ മേഖലയിൽ മൂന്ന് മാസങ്ങൾക്കിടെ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കേൽക്കുന്നവർക്കും ജീവഹാനി സംഭവിക്കുന്നവർക്കും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.