കാളികാവ്: റമദാൻ വ്രതത്തിെൻറ വിശുദ്ധിയുൾക്കൊണ്ട് ഇക്കുറിയും ആ ദിനങ്ങളെ കൂടെ നിർത്താനായ ആഹ്ലാദത്തിലാണ് കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് താളിക്കുഴി ഗോപി. 20 വർഷത്തിലേറെയായി വ്രതമെടുക്കാൻ തുടങ്ങിയിട്ട്. റബർ ടാപ്പിങ് തൊഴിലാളിയായ ഗോപി കഠിനമായ ജോലിക്കിടയിലും നോമ്പ് മുടക്കാറില്ല.
കഴിഞ്ഞ വർഷം ലോക് ഡൗൺ കാലത്ത് ജോലിയില്ലാതിരിക്കുന്നതിനിടയിൽ വ്രതം കൂടുതൽ സൂക്ഷ്മതയോടെ നിർവഹിക്കാനായി. പഞ്ചായത്ത് പ്രസിഡൻറ് പദവിയിലെത്തിയപ്പോഴും വ്രതത്തെ ചേർത്തുപിടിക്കുകയാണ് ഗോപി. ഭാര്യ തങ്ക മുൻകൈയെടുത്ത് അത്താഴവും നോമ്പ് തുറ വിഭവങ്ങളുമൊക്കെ ഒരുക്കാൻ സജീവമായി കൂടെയുണ്ടാവും. പലപ്പോഴും പുലർച്ചെ ഗോപിയെ അത്താഴത്തിന് വിളിച്ചുണർത്തുന്നതും തങ്ക തന്നെയാണ്.
രണ്ടു ദശകത്തോളമായി ഇതു തുടരുന്നു. റമദാൻ നോമ്പെടുക്കുന്നത് മനസ്സിനും ശരീരത്തിനും ഒരു പോലെ ആശ്വാസം പകരുന്ന അനുഭവമാണെന്ന് ഗോപി പറഞ്ഞു. അയൽവാസികളായ സുഹൃത്തുകളിൽ നിന്നാണ് റമദാൻ നോമ്പ് നൽകുന്ന അനുഭൂതി തിരിച്ചറിഞ്ഞത്. വ്രത വിശുദ്ധി ഏത് പ്രതിസന്ധിയെയും തരണം ചെയ്യാൻ മനസ്സിനെ പാകപ്പെടുത്തുന്നതായും ഗോപി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.