കാളികാവ്: ഏറെ വിവാദങ്ങൾക്കൊടുവിൽ മലയോര ഹൈവേ കാളികാവ് - കരുവാരകുണ്ട് റീച്ച് ടാറിങ് പ്രവൃത്തിയുടെ ആദ്യഘട്ടം പൂർത്തിയാകുന്നു.
ചെങ്കോട് ഭാഗത്ത് ശനിയാഴ്ചയോടെ ടാറിങ് പൂർത്തിയായി. കേരള എസ്റ്റേറ്റ്, അരിമണൽ പതിനൊന്നാം മൈൽ ഭാഗത്തും കഴിഞ്ഞദിവസം ടാറിങ് നടത്തിയിരുന്നു. റോഡ് പ്രവൃത്തിയിൽ ഇഴച്ചിലുണ്ടായതിനെ തുടർന്ന് ടാറിങ് ഏറ വൈകിയിരുന്നു. ഇതേതുടർന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും സി.പി.എം ലോക്കൽ കമ്മിറ്റിയും കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. രണ്ട് സ്കൂളുകളിലായി അയ്യായിരത്തിലേറെ കുട്ടികളാണ് പ്രദേശത്തുള്ളത്.
പൊടിപടലവും കുണ്ടും കുഴിയും കാരണം ഈ റോഡിലൂടെ യാത്ര ഏറെ ദുഷ്കരമായിരുന്നു. നിരവധി വ്യാപാരികൾ കടകൾ പൂട്ടിപ്പോവുകയും ചെയ്തു. രണ്ട് ദിവസത്തിനകം ഒന്നാംഘട്ട ടാറിങ് പൂർത്തിയാകുന്നതോടെ ദുരിതങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.