കാളികാവ്: വർണമനോഹര കാഴ്ചയുമായി ശലഭങ്ങൾക്കായി ഒരു പൂന്തോട്ടവും വിദ്യാലയവും. ചോക്കാട് കൂരിപ്പൊയിൽ ഗവ. ജി.എൽ.പി സ്കൂളിലാണ് ശലഭ ഉദ്യാനം മനോഹര കാഴ്ചയായത്. വിദ്യാഭ്യാസ വകുപ്പിന്റെ സാമ്പത്തിക സഹായമുപയോഗിച്ച് അധ്യാപകരും വിദ്യാർഥികളും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്നാണ് ഉദ്യാനം നിർമിച്ചത്. ഉദ്ഘാടനം ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ഷൗക്കത്ത് നിർവഹിച്ചു.
വൈസ് പ്രസിഡൻറ് കെ.വി. റഊഫ് അധ്യക്ഷത വഹിച്ചു. പലതരത്തിലുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന ഉദ്യാനത്തിൽ ശലഭങ്ങൾ കൂട്ടത്തോടെയെത്തിയത് കൗതുക കാഴ്ചയാണ്. ചുറ്റും വേലി കെട്ടി അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് ഉദ്യാനം സംരക്ഷിക്കുന്നത്. ബി.പി.സി എം. മനോജ് പദ്ധതി വിശദീകരിച്ചു. അറക്കൽ സക്കീർ, ശ്രീകല ജനാർദനൻ, പ്രധാനാധ്യാപകൻ സി. ജയരാജ്, എസ്. ശോഭ, എം. റംഷിദ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.