അ​ബ്​​ദു​സ്സ​ലാം ഫൈ​സി തൊ​പ്പി നി​ർ​മാ​ണ​ത്തി​ൽ

തൊ​പ്പി​യി​ൽ ജീ​വി​തം തു​ന്നി മ​ഹ​ല്ല് ഖ​തീ​ബ്​

കോ​വി​ഡ് കാ​ല​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ തൊ​പ്പി നി​ർ​മി​ച്ച് ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കു​ക​യാ​ണ് പൂ​വ​ത്താ​ണി സ്വ​ദേ​ശി​യും താ​ഴേ​ക്കോ​ട് മാ​രാ​മ്പ​റ്റ​കു​ന്ന് മ​ഹ​ല്ല് ഖ​തീ​ബും ഹി​ദാ​യ​ത്‌ സു​ബി​യാ​ൻ മ​ദ്റ​സ സ​ദ​ർ മു​അ​ല്ലി​മു​മാ​യ മേ​ലേ​ത്ത​ല​ക്ക​ൽ അ​ബ്​​ദു​സ്സ​ലാം ഫൈ​സി. മ​ദ്റ​സ അ​ധ്യാ​പ​ക​ർ നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​വു​ന്ന​തി​നി​ടെ​യാ​ണ് സ്വ​പ്ര​യ​ത്നം കൊ​ണ്ട് ഇ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്.

ര​ണ്ടു​വ​ർ​ഷം ഖ​ത്ത​റി​ലെ തോ​പ്പ് ക​ട​യി​ൽ സു​ഡാ​നി​ക​ളു​ടെ വ​സ്ത്രം തു​ന്നി​യു​ള്ള മു​ൻ​പ​രി​ച​യ​മു​ണ്ട്. ലോ​ക്ഡൗ​ൺ തു​ട​ങ്ങി​യ​പ്പോ​ൾ സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​ണ് തൊ​പ്പി​തു​ന്നി നോ​ക്കി​യ​ത്.

​നന്നാ​യ​താ​യി തോ​ന്നി​യ​പ്പോ​ൾ കൂ​ടു​ത​ൽ ത​യി​ച്ച് വി​ൽ​പ​ന​ക്ക് ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടും മൂ​ന്നും അ​ടു​ക്കു​ക​ളു​ള്ള​തും വാ​ലു​ള്ള​തു​മാ​യ വി​വി​ധ മോ​ഡ​ലു​ക​ളും ത​യ്​​ച്ച് തു​ട​ങ്ങി. ഇ​ത് വി​വി​ധ ക​ട​ക​ളി​ൽ എ​ത്തി​ക്കാ​ൻ ത​ന്നെ സ​ഹാ​യി​ക്കു​ന്ന സു​ഹൃ​ത്തി​നും ഇ​തോ​ടെ തൊ​ഴി​ൽ ല​ഭി​ച്ചു.

കു​ടി​ൽ വ്യ​വ​സാ​യം പ​ച്ച​പി​ടി​ച്ച​തോ​ടെ ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റി​ങ്ങും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് ഫൈ​സി​യു​ടെ കു​ടു​ബം. മൂ​ത്ത​മ​ക​ൾ ഫാ​ത്തി​മ മു​ഫ്​​ലി​ഹ പൂ​വ​ത്താ​ണി എ.​എം.​യു.​പി സ്കൂ​ളി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഇ​ള​യ​മ​ക​ൻ അ​ഫ്‌​ല​ഹ് പൂ​വ​ത്താ​ണി ആ​ൽ​ബി​ർ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.