കീഴാറ്റൂർ (മലപ്പുറം): മുംബൈയിൽ ടൗട്ടെ ചുഴലിക്കാറ്റിൽപെട്ട് അറബിക്കടലിൽ ഒ.എൻ.ജി.സി ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിെൻറ ആശ്വാസത്തിലാണ് കീഴാറ്റൂർ ഒറവുംപുറം സ്വദേശി കളത്തിങ്ങൽ ശ്രീഹരി. അഞ്ച് മണിക്കൂർ ഉൾക്കടലിൽ അകപ്പെട്ട ശ്രീഹരി ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മേയ് 17ന് അർധരാത്രി 12നാണ് മുംബൈയിൽ ടൗട്ട ചുഴലിക്കാറ്റിൽപെട്ട് അറബിക്കടലിൽ ബാർജ് മുങ്ങിയത്. 261 പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. ഇതിൽ 186 പേരാണ് രക്ഷപ്പെട്ടത്. ഇക്കൂട്ടത്തിൽപെട്ടയാളാണ് ശ്രീഹരി എന്ന 27കാരൻ. ഉലാൻ ഗ്യാസ് കോർപറേഷൻ സബ് കോൺട്രാക്ടിലെ ഫയർ ആൻഡ് സേഫ്റ്റി ജീവനക്കാരനാണ് ശ്രീഹരി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളാണ് യുവാവിന് ഉണ്ടായത്.
ചുഴലിക്കാറ്റിൽപെട്ട് കരയിൽനിന്ന് 85 കിലോമീറ്റർ ഉൾക്കടലിലാണ് ബാർജ് മുങ്ങുന്നത്. അഞ്ച് മണിക്കൂർ ലൈഫ് ജാക്കറ്റിെൻറ സഹായത്തോടെ തിരകൾക്കിടയിൽ പിടിച്ചുനിൽക്കാൻ ശ്രീഹരിക്ക് സാധിച്ചു. ഉറ്റ സുഹൃത്തുക്കൾ പോലും മരണത്തിന് കീഴടങ്ങി.
മറ്റുള്ളവരെ കാണാതായി. ശ്രീഹരിയുടെ സംഘത്തിൽ ഉണ്ടായിരുന്ന മറ്റു നാലുപേരും മരിച്ചു. പിന്നീട് നേവിയുടെ സഹായത്തോടെ കരക്കെത്തിയ ഇദ്ദേഹം ശനിയാഴ്ചയാണ് ഒറവുംപുറത്തെ വീട്ടിലെത്തിയത്. മരണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിെൻറ ആശ്വാസത്തിനിടയിലും ഉറ്റ സുഹൃത്തുക്കൾ കൺമുന്നിൽ മരണത്തിന് കീഴടങ്ങിയതിെൻറ ഞെട്ടൽ മാറിയിട്ടില്ല. കളത്തിങ്ങൽ നാരായണെൻറ മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് ശ്രീഹരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.