പെരിന്തൽമണ്ണ മണ്ഡലത്തിൽ 316 കോടിയുടെ പദ്ധതികൾ, മലപ്പുറം മണ്ഡലത്തിലെ മൂന്ന്​ റോഡുകൾക്ക്​ 1.20 കോടി

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ണ്ഡ​ല​ത്തി​ൽ താ​ഴേ​ക്കോ​ട് ആ​ലി​പ്പ​റ​മ്പ് പ​ഞ്ചാ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന സി.​എ.​ആ​ർ.​ഡ​ബ്ല്യു.​എ​സ്.​എ​സ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 138 കോ​ടി രൂ​പ​യ​ട​ക്കം മ​ണ്ഡ​ല​ത്തി​ൽ 316 കോ​ടി​ക​ളു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട 20 പ​ദ്ധ​തി​ക​ളി​ൽ പ​ത്തും റോ​ഡ്​ ന​വീ​ക​ര​ണ​വും മൂ​ന്നെ​ണ്ണം ചെ​ക്ക് ഡാ​മു​ക​ളു​മാ​ണ്.

മു​ൻ​വ​ർ​ഷം ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​യാ​ണ് പ​കു​തി​യോ​ളം പ​ദ്ധ​തി​ക​ളും. കാ​ര്യ​വ​ട്ടം-​അ​ല​ന​ല്ലൂ​ർ റോ​ഡ് ബി.​എം ആ​ൻ​ഡ്​ ബി.​സി ചെ​യ്ത് ന​വീ​ക​രി​ക്കാ​ൻ ആ​റു​കോ​ടി അ​ട​ങ്ക​ൽ ക​ണ​ക്കാ​ക്കി​യ പ​ദ്ധ​തി​യി​ൽ 1.2 കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ചെ​റു​ക​ര മു​തു​കു​ർ​ശി റോ​ഡ് ബി.​എം ആ​ൻ​ഡ്​ ബി.​സി െച​യ്ത് ന​വീ​ക​രി​ക്കാ​ൻ ആ​റു​കോ​ടി, പാ​ല​ക്കാ​ട് - പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ൽ മ​ണ്ഡ​ല​ത്തി​ൽ വ​രു​ന്ന പ​ത്തു കി.​മി റീ​ടാ​റി​ങി​ന് 12 കോ​ടി, പു​ലാ​മ​ന്തോ​ൾ- കൊ​ള​ത്തൂ​ർ റോ​ഡ് ന​വീ​ക​ര​ണം ബി.​എം ആ​ൻ​ഡ്​ ബി.​സി ചെ​യ്ത് ന​വീ​ക​രി​ക്കാ​ൻ ഏ​ഴു കോ​ടി, തേ​ല​ക്കാ​ട്, ജി.​എ​ൽ.​പി സ്കൂ​ളി​ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ര​ണ്ടു കോ​ടി, വ​ട്ട​പ്പ​റ​മ്പ്- പാ​റ​ക്ക​ണ്ണി വി​ല്ലേ​ജ് റോ​ഡ് ബി.​എം ആ​ൻ​ഡ്​ ബി.​സി ചെ​യ്യാ​ൻ 4.5 കോ​ടി എ​ന്നി​വ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് പ​ദ്ധ​തി​ക​ൾ.

പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന് 40 കോ​ടി​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഏ​താ​നും മാ​സം മു​മ്പാ​ണ് ഒ.​പി ​േബ്ലാ​ക്ക് അ​ട​ക്കം കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് കി​ഫ്ബി​യി​ൽ 11.5 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി​യാ​യ​ത്. ഇ​ത​ട​ക്കം 40 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. തൂ​ത​പ്പു​ഴ​ക്ക് കു​റു​കെ തൂ​ത റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മി​ക്കാ​ൻ 40 കോ​ടി, മേ​ലാ​റ്റൂ​ർ മ​ണി​യാ​ണീ​രി​ക്ക​ട​വ് പാ​ല​ത്തി​ന് താ​ഴെ ക​ല്ല​ട​യി​ൽ ചെ​ക്ക് ഡാം ​നി​ർ​മി​ക്കാ​ൻ 1.5 കോ​ടി, മേ​ലാ​റ്റൂ​ർ ഉ​ച്ചാ​ര​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ത​ട​യ​ണ നി​ർ​മാ​ണ​ത്തി​ന് 1.5 കോ​ടി എ​ന്നി​വ​യാ​ണ് ചെ​ക്ക് ഡാം ​പ​ദ്ധ​തി​ക​ൾ.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന് 2.5 കോ​ടി, വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ഒ​രു കോ​ടി, മേ​ലാ​റ്റൂ​ർ പു​ത്ത​ൻ​പ​ള്ളി ജി.​എ​ൽ.​പി സ്കൂ​ളി​ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ഒ​രു കോ​ടി, താ​ഴേ​ക്കോ​ട് വ​നി​ത ഐ.​ടി.​ഐ​ക്ക് ര​ണ്ടു കോ​ടി, തൂ​ത​പ്പു​ഴ​യി​ൽ കാ​ള​ക്ക​ട​വി​ൽ പാ​ലം നി​ർ​മി​ക്കാ​ൻ 12 കോ​ടി, തൂ​ത​പ്പു​ഴ​യി​ൽ ഏ​ലം​കു​ളം മാ​ട്ടാ​യ പ​റ​യ​ൻ​തു​രു​ത്ത് പാ​ല​ത്തി​ന് 12 കോ​ടി, ചെ​റു​ക​ര​യി​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് 20 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലേ​ക്ക് ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ. മു​ഴു​വ​ൻ പ​ദ്ധ​തി​ക​ൾ​ക്കും ബ​ജ​റ്റ് പ്രൊ​വി​ഷ്യ​ൻ വി​ഹി​ത​മാ​യി നൂ​റു രൂ​പ വീ​തം വെ​ച്ചി​ട്ടു​ണ്ട്.

മലപ്പുറം മണ്ഡലത്തിലെ മൂന്ന്​ റോഡുകൾക്ക്​ 1.20 കോടി

മ​ല​പ്പു​റം: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന്​ റോ​ഡു​ക​ൾ റ​ബ​റൈ​സ്​ ചെ​യ്യാ​ൻ​ സം​സ്ഥാ​ന ബ​ജ​റ്റി​ൽ 1.20 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ജി​ല്ല ആ​സ്ഥാ​ന​ത്തെ ച​രി​ത്ര മ്യൂ​സി​യം, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ടെ​ർ​മി​ന​ൽ കം ​ഷോ​പ്പി​ങ്​ കോം​പ്ല​ക്​​സ്​ നി​ർ​മാ​ണം ര​ണ്ടാം​ഘ​ട്ടം, മ​ല​പ്പു​റം ഗ​വ. വ​നി​ത കോ​ള​ജ്​ കെ​ട്ടി​ട നി​ർ​മാ​ണം എ​ന്നി​വ​ക്ക്​ തു​ക ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ടോ​ക്ക​ൺ അ​നു​വ​ദി​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്​​ത​ത്. ന​രി​യാ​ട്ടു​പാ​റ-​നെ​ന്മി​നി ച​ർ​ച്ച് റോ​ഡ്, മോ​ങ്ങം-​തൃ​പ്പ​ന​ച്ചി-​കാ​വ​നൂ​ർ റോ​ഡ്, പാ​റ​മ്മ​ൽ-​പ​റ​ങ്കി​മൂ​ച്ചി​ക്ക​ൽ റോ​ഡ് എ​ന്നീ മൂ​ന്ന്​ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​ണ്​ 40 ല​ക്ഷം വീ​തം അ​നു​വ​ദി​ച്ച​ത്.

പൂ​ക്കോ​ട്ടൂ​ർ-​പു​ൽ​പ്പ​റ്റ-​മൊ​റ​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി, മ​ല​പ്പു​റം മേ​ൽ​മു​റി കു​ടി​വെ​ള്ള പ​ദ്ധ​തി, ഇ​രു​മ്പു​ഴി-​ക​രു​മാ​ഞ്ചേ​രി​പ​റ​മ്പ് കു​ടി​വെ​ള്ള പ​ദ്ധ​തി എ​ന്നി​വ​ക്കും പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ടം​പി​ടി​ച്ചി​ല്ല. മൊ​റ​യൂ​ർ-​അ​രി​മ്പ്ര-​പൂ​ക്കോ​ട്ടൂ​ർ റോ​ഡ്, പാ​ല​ക്ക​ത്തോ​ട്-​കൂ​ട്ടാ​വി​ൽ-​എ​ള​യൂ​ർ റോ​ഡ്, പാ​ല​ക്കാ​ട്-​മോ​ങ്ങം റോ​ഡ്, ഇ​രു​മ്പു​ഴി-​മേ​ൽ​മു​റി റോ​ഡ്, വ​ള്ളു​വ​മ്പ്രം-​വ​ള​മം​ഗ​ലം-​പൂ​ക്കൊ​ള​ത്തൂ​ർ റോ​ഡ്, ആ​ന​ക്ക​യം-​ഒ​റു​വ​മ്പു​റം റോ​ഡ്, ആ​ന​ക്ക​യം പാ​ലം പ​രി​സ​രം സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണം, മൊ​റ​യൂ​ർ-​എ​ട​പ്പ​റ​മ്പ്-​കി​ഴി​ശ്ശേ​രി റോ​ഡ്, പ​ള്ളി​മു​ക്ക് കി​ഴി​ശ്ശേ​രി റോ​ഡ്, എ​ടാ​യി​പ്പാ​ലം ചെ​ക്ക്ഡാം നി​ർ​മാ​ണം, മൊ​റ​യൂ​ർ-​ഒ​ഴു​കൂ​ർ-​എ​ക്കാ​പ്പ​റ​മ്പ് റോ​ഡ്, അ​ത്താ​ണി​ക്ക​ൽ-​വെ​ള്ളൂ​ർ-​ആ​ല​ക്കാ​ട്-​ത​ട​പ്പ​റ​മ്പ് റോ​ഡ്, പു​ൽ​പ്പ​റ്റ യൂ​നി​റ്റി കോ​ള​ജ്-​ന​റു​ക​ര റോ​ഡ്, മു​ള്ള​മ്പാ​റ-​കോ​ണി​ക്ക​ല്ല്-​ഇ​രു​മ്പു​ഴി റോ​ഡ്, മു​ണ്ടു​പ​റ​മ്പ്-​ചെ​ന്ന​ത്ത്-​മ​രി​യാ​ട്‌ റോ​ഡ്, വി​ല്ലേ​ജ്പ​ടി-​ആ​ര​ക്കോ​ട് റോ​ഡ്, ചെ​ളൂ​ർ-​ചാ​പ്പ​ന​ങ്ങാ​ടി റോ​ഡ്, അ​രി​മ്പ്ര-​മു​സ്​​ലി​യാ​ര​ങ്ങാ​ടി റോ​ഡ്, കു​ന്നി​ക്ക​ൽ-​വ​ള​യ​ക്കോ​ട് റോ​ഡ് എ​ന്നീ പ്ര​വൃ​ത്തി​ക​ൾ​ക്ക് 100 രൂ​പ​യു​ടെ ടോ​ക്ക​ൺ ബ​ജ​റ്റി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്.

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്ക്​ 1.8 കോടി

കോ​ട്ട​ക്ക​ൽ: മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 1.8 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. വ​ളാ​ഞ്ചേ​രി ഫ​യ​ർ സ്​​റ്റേ​ഷ​ൻ 80 ല​ക്ഷം, കോ​ട്ടൂ​ർ ഇ​ന്ത്യ​നൂ​ർ റോ​ഡ്-​ഒ​രു കോ​ടി, പി.​എ​ച്ച്.​സി. മു​ക്കി​ല​പീ​ടി​ക റോ​ഡ്​ ന​വീ​ക​രി​ക്ക​ൽ, പു​ത്തൂ​ര്-​ചെ​ന​ക്ക​ല് ബൈ​പ്പാ​സ് മൂ​ന്നാം ഘ​ട്ട പൂ​ർ​ത്തീ​ക​ര​ണം, പാ​റ​മ്മ​ൽ-​പ​റി​ങ്കി​മൂ​ച്ചി​ക്ക​ൽ ന​വീ​ക​രി​ക്ക​ൽ, വെ​ട്ടി​ച്ചി​റ-​ചേ​ല​ക്കു​ത്ത്-​ര​ണ്ട​ത്താ​ണി റോ​ഡ് ന​വീ​ക​രി​ക്ക​ൽ, കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട നി​ർ​മാ​ണം, പൊ​ന്മ​ള വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ട നി​ർ​മാ​ണം, കോ​ട്ട​ക്ക​ൽ-​ചാ​പ്പ​ന​ങ്ങാ​ടി റോ​ഡ് ന​വീ​ക​ര​ണം, ആ​ര്യ​വൈ​ദ്യ​ശാ​ല​ക്ക് സ​മീ​പം കാ​ക്ക​തോ​ട് പാ​ലം പു​ന​ർ​നി​ർ​മാ​ണം, പാ​ണ്ട​മം​ഗ​ലം (കാ​വ​തി​ക​ളം) പാ​ലം പു​ന​ർ നി​ർ​മാ​ണം, ചെ​മ്പി-​പ​രി​തി റോ​ഡ് ന​വീ​ക​ര​ണം, കോ​ട്ട​ക്ക​ൽ പി.​ഡ​ബ്ലി​യു.​ഡി റ​സ്​​റ്റ്​ ഹൗ​സ് ആ​ധു​നി​ക ന​വീ​ക​ര​ണം, മൂ​ടാ​ല്-​കാ​വും​പു​റം-​കാ​ടാ​മ്പു​ഴ റോ​ഡ്​ ന​വീ​ക​ര​ണം, പൊ​ന്മ​ള ബ​ഡ്സ് സ്കൂ​ള് കെ​ട്ടി​ട നി​ർ​മാ​ണം, എ​ട​യൂ​ര് ബ​ഡ്സ് സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണം, മാ​റാ​ക്ക​ര ബ​ഡ്സ് സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണം, ഇ​രി​മ്പി​ളി​യം പ​ഞ്ചാ​യ​ത്തി​ൽ സ്​​റ്റേ​ഡി​യം നി​ർ​മാ​ണം, കോ​ട്ട​ക്ക​ൽ ട്ര​ഷ​റി​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ട നി​ർ​മാ​ണം, വ​ളാ​ഞ്ചേ​രി പോ​ലീ​സ് സ്​​റ്റേ​ഷ​ൻ കെ​ട്ടി​ട നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യാ​ണ് സ​മ​ർ​പ്പി​ച്ച​ത്. ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന മു​റ​ക്ക് പ്ര​വൃ​ത്തി ന​ട​പ്പി​ലാ​ക്കാ​നാ​കു​മെ​ന്ന് കെ.​കെ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ അ​റി​യി​ച്ചു.

മങ്കട ഗവ. ആശുപത്രി വികസനത്തിന് സര്‍ക്കാര്‍ പച്ചക്കൊടി

മ​ങ്ക​ട: മ​ങ്ക​ട ഗ​വ. ആ​ശു​പ​ത്രി​ക്കാ​യി ത​യാ​റാ​ക്കി​യ മാ​സ്​​റ്റ​ര്‍ പ്ലാ​ന്‍ പ്ര​കാ​ര​മു​ള്ള പ്ര​വൃ​ത്തി​ക​ള്‍ക്ക് സ​ര്‍ക്കാ​ര്‍ ബ​ജ​റ്റി​ല്‍ അ​ഞ്ചു​കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​ത് പ്ര​തീ​ക്ഷ​ക​ള്‍ക്ക് വ​ക​ന​ല്‍കു​ന്നു. നീ​ണ്ട കാ​ത്തി​രി​പ്പി​ന് ശേ​ഷ​മാ​ണ് സ​ര്‍ക്കാ​റി​െൻറ ഈ ​പ്ര​ഖ്യാ​പ​നം. ആ​ശു​പ​ത്രി മാ​നേ​ജ്‌​മെൻറ്​ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ക​സ​ന പ​ദ്ധ​തി ത​യാ​റാ​ക്കി അം​ഗീ​ക​രി​ച്ച​ത് 2018 ഡി​സം​ബ​ര്‍ 22നാ​ണ്. ഏ​കീ​കൃ​ത ആ​ശു​പ​ത്രി സ​മു​ച്ച​യ​മാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം പൊ​ളി​ച്ചു​മാ​റ്റും, ഇ​പ്പോ​ള്‍ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ കെ​ട്ടി​ടം ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് വി​ക​സ​ന പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്ന​ത്.

പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ 100 പേ​ര്‍ക്ക് കി​ട​ത്തി​ച്ചി​കി​ത്സ ന​ല്‍കാ​നു​ള്ള സൗ​ക​ര്യം ഉ​ള്‍പ്പ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ങ്ങും. 12 ഡോ​ക്ട​ര്‍മാ​ര്‍ക്ക് ഇ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന ഒ.​പി സൗ​ക​ര്യം, കാ​ഷ്വാ​ലി​റ്റി, ഐ.​സി.​യു, ലാ​ബ​ര്‍ റൂം, ​ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വാ​ര്‍ഡ്, എ​ക്‌​സ് റേ, ​തു​ട​ങ്ങി ആ​സ്പ​ത്രി​ക്ക് വേ​ണ്ട മു​ഴു​വ​ന്‍ സൗ​ക​ര്യ​ങ്ങ​ളും വി​ക​സ​ന പ​ദ്ധ​തി​യി​ലു​ണ്ട്. പ​ത്തു​കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ക്ക് 5.5 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.