ബജറ്റ്​: തവനൂരിന് 231 കോടിയുടെ പദ്ധതികൾ, പൊന്നാനിക്ക് ലഭിച്ചത് 21.5 കോടി, തിരൂരിന് വീണ്ടും അവഗണന

ത​വ​നൂ​ർ: ത​വ​നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ടോ​ക്ക​ൺ തു​ക ഉ​ൾ​പ്പ​ടെ 231 കോ​ടി സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ​താ​യി മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​റി​യി​ച്ചു.തൃ​പ്ര​ങ്ങോ​ട്-​പു​റ​ത്തൂ​ര്‍-​മം​ഗ​ലം സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി - ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി (100 കോ​ടി), ത​വ​നൂ​ര്‍ കേ​ള​പ്പ​ജി ഗ​വ. കാ​ര്‍ഷി​ക എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ല്‍ സി​ന്ത​റ്റി​ക് ട്രാ​ക്കോ​ടു​കൂ​ടി​യ സ്​​റ്റേ​ഡി​യം (എ​ട്ടു​കോ​ടി), ഗ​വ. കോ​ള​ജ് ത​വ​നൂ​ര്‍- കെ​ട്ടി​ട​നി​ര്‍മാ​ണം ര​ണ്ടാം​ഘ​ട്ടം (10 കോ​ടി), കാ​വി​ല​ക്കാ​ട് ടൗ​ൺ നാ​യ​ർ തോ​ട് പാ​ലം പു​ന​ർ​നി​ർ​മാ​ണം (20 കോ​ടി), ക​രാ​റ്റ് ക​ട​വ് പാ​ലം നി​ർ​മാ​ണം (25 കോ​ടി), തൃ​പ്ര​ങ്ങോ​ട് പി.​എ​ച്ച്.​സി കെ​ട്ടി​ട നി​ർ​മാ​ണം (മൂ​ന്നു​കോ​ടി).

എ​ട​പ്പാ​ള്‍ മി​നി സി​വി​ല്‍ സ്​​റ്റേ​ഷ​ന്‍ നി​ർ​മാ​ണം (എ​ട്ടു​കോ​ടി), പു​റ​ത്തൂ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ വി​സി സി ​കം ബ്രി​ഡ്ജ് നി​ർ​മാ​ണം (ആ​റു​കോ​ടി), തൃ​പ്ര​ങ്ങോ​ട് മി​നി സ്​​റ്റേ​ഡി​യം നി​ർ​മാ​ണം (എ​ട്ടു​കോ​ടി), കൂ​ട്ടാ​യി -പ​ടി​ഞ്ഞാ​റേ​ക്ക​ര ഫി​ഷ് ലാ​ന്‍ഡി​ങ്​ സെൻറ​ര്‍ നി​ർ​മാ​ണം (10 കോ​ടി), തൃ​ക്ക​ണാ​പു​രം സി.​എ​ച്ച്.​സി കെ​ട്ടി​ട നി​ർ​മാ​ണം (ര​ണ്ടു​കോ​ടി), ക​മ്മു​ക്ക് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​നി​ല്‍നി​ന്ന്​ വെ​ള്ളാ​ട്ടു​പാ​ടം വ​രെ ജ​ല​സേ​ച​ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ (മൂ​ന്നു​കോ​ടി), വ​ട്ടം​കു​ളം പി.​എ​ച്ച്.​സി ക്വാ​ര്‍ട്ടേ​ഴ്സ് കെ​ട്ടി​ട​നി​ർ​മാ​ണം (ര​ണ്ടു​കോ​ടി), പു​റ​ത്തൂ​ർ സി.​എ​ച്ച്.​സി ക്വാ​ര്‍ട്ടേ​ഴ്സ് പു​ന​രു​ദ്ധാ​ര​ണം (ര​ണ്ടു​കോ​ടി).

ജി.​യു.​പി സ്കു​ള്‍, പോ​ത്ത​ന്നൂ​ര്‍ കെ​ട്ടി​ട​നി​ർ​മാ​ണം (ര​ണ്ടു​കോ​ടി), ജി.​എം.​എ​ല്‍.​പി സ്കൂ​ള്‍, കൂ​ട്ടാ​യി സൗ​ത്ത് കെ​ട്ടി​ട​നി​ർ​മാ​ണം (ര​ണ്ടു​കോ​ടി), ജി.​എ​ച്ച്.​എ​സ്.​എ​സ് പു​റ​ത്തൂ​ർ ഗ്രൗ​ണ് ന​വീ​ക​ര​ണം (ര​ണ്ടു​കോ​ടി), ത​വ​നൂ​ർ തൃ​ക്ക​ണാ​പു​രം മ​ദി​ര​ശ്ശേ​രി ക​നാ​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി (എ​ട്ടു​കോ​ടി), ജി.​എ​ൽ.​പി സ്കൂ​ൾ മ​റ​വ​ഞ്ചേ​രി കെ​ട്ടി​ട നി​ർ​മാ​ണം (ര​ണ്ടു​കോ​ടി).

ജി.​യു.​പി സ്കൂ​ൾ വെ​ള്ളാ​ഞ്ചേ​രി കെ​ട്ടി​ട നി​ർ​മാ​ണം (ര​ണ്ടു​കോ​ടി), ക​രു​വാ​മ്പാ​ട്ട് കാ​യ​ൽ താ​ഴം പു​ന​രു​ദ്ധാ​ര​ണം (1.5 കോ​ടി), ത​വ​നൂ​ർ ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ൻ സ്കീം ​മെ​യി​ൻ ക​നാ​ൽ പു​ന​രു​ദ്ധാ​ര​ണം (ഒ​രു​കോ​ടി), ജി.​എം.​എ​ൽ.​പി സ്കൂ​ൾ കു​ട്ടാ​യി സൗ​ത്ത് കെ​ട്ടി​ട നി​ർ​മാ​ണം (ര​ണ്ടു​കോ​ടി), പു​റ​ത്തൂ​ർ മു​രി​ക്കി​ൻ​മാ​ട് ദീ​പ് സം​ര​ക്ഷ​ണ​വും സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ​വും (ര​ണ്ടു​കോ​ടി).

പൊന്നാനിക്ക് ലഭിച്ചത് 21.5 കോടി

പൊ​ന്നാ​നി: മു​ൻ ബ​ജ​റ്റു​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ കാ​ര്യ​മാ​യൊ​ന്നും ല​ഭി​ക്കാ​തെ പൊ​ന്നാ​നി മ​ണ്ഡ​ലം.പൊ​ന്നാ​നി​യി​ലെ ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ൻ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് 10 കോ​ടി​യും ഈ​ശ്വ​ര​മം​ഗ​ലം ശ്മ​ശാ​ന ആ​ധു​നി​ക​വ​ത്​​ക​ര​ണ​ത്തി​ന് മൂ​ന്നു​കോ​ടി​യും വെ​ളി​യ​ങ്കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സ്​​റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന് മൂ​ന്നു​കോ​ടി​യും മാ​റ​ഞ്ചേ​രി മി​നി സ്​​റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് 2.5 കോ​ടി​യും ആ​ല​ങ്കോ​ട്-​കോ​ക്കൂ​ർ-​കോ​ലി​ക്ക​ര റോ​ഡ് റ​ബ​റൈ​സ്ഡ് ചെ​യ്യാ​ൻ മൂ​ന്നു​കോ​ടി​യു​മാ​ണ് ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച​ത്. ക​ട​ലാ​ക്ര​മ​ണ​ത്തെ ചെ​റു​ക്കാ​ൻ ക​ട​ൽ​ഭി​ത്തി​ക്ക് പ​ക​രം മ​റ്റു മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ന്ന​തി​നി​ടെ​യാ​ണ് ഭി​ത്തി നി​ർ​മാ​ണ​ത്തി​നാ​യി 10 കോ​ടി അ​നു​വ​ദി​ച്ച​ത്.

സ്ഥി​രം പു​ന​ര​ധി​വാ​സ​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ങ്കി​ലും താ​ൽ​ക്കാ​ലി​ക​മാ​യി ക​ട​ലാ​ക്ര​മ​ണ​ത്തെ ചെ​റു​ക്കാ​നാ​ണ് തു​ക വ​ക​യി​രു​ത്തി​യ​ത്. ഏ​റെ​ക്കാ​ല​മാ​യു​ള്ള നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​നൊ​ടു​വി​ൽ ഈ​ശ്വ​ര​മം​ഗ​ലം ശ്മ​ശാ​ന ന​വീ​ക​ര​ണ​ത്തി​ന് മൂ​ന്നു​കോ​ടി അ​നു​വ​ദി​ച്ച​ത് വ​ലി​യ നേ​ട്ട​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.കു​ട്ടി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും കാ​യി​കാ​ഭി​രു​ചി​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ര​ണ്ടി​ട​ങ്ങ​ളി​ൽ സ്​​റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന് തു​ക വ​ക​യി​രു​ത്തി​യ​ത്.

തിരൂരിന് വീണ്ടും അവഗണന

തി​രൂ​ര്‍: ബ​ജ​റ്റി​ല്‍ തി​രൂ​രി​ന് കാ​ര്യ​മാ​യി വ​ക​യി​രു​ത്തി​യ​ത് മൂ​ന്ന് പ​ദ്ധ​തി​ക​ള്‍ക്ക് 20 ശ​ത​മാ​നം തു​ക മാ​ത്രം. മ​ല​യാ​ള സ​ര്‍വ​ക​ലാ​ശാ​ല കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് 20 കോ​ടി​യു​ടെ എ​സ്​​റ്റി​മേ​റ്റാ​ണ് ത​യാ​റാ​ക്കി ന​ല്‍കി​യ​ത്. നാ​ല് കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ​ത​്.

ഏ​റെ​ക്കാ​ല​മാ​യി നോ​ക്കു​കു​ത്തി​യാ​യി നി​ല്‍ക്കു​ന്ന തി​രൂ​ര്‍ സി​റ്റി ജ​ങ്​​ഷ​ന്‍ റെ​യി​ല്‍വേ ഓ​വ​ര്‍ ബ്രി​ഡ്ജ് അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 60 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. ഈ ​പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​യി മൂ​ന്ന് കോ​ടി​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ബി.​പി അ​ങ്ങാ​ടി-​മാ​ങ്ങാ​ട്ടി​രി-​വെ​ട്ടം റോ​ഡി​ന് ര​ണ്ട് കോ​ടി​യു​ടെ എ​സ്​​റ്റി​മേ​റ്റാ​ണ് സ​ര്‍ക്കാ​രി​ന് സ​മ​ര്‍പ്പി​ച്ച​തെ​ങ്കി​ലും ബ​ജ​റ്റി​ല്‍ 40 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്.ബ​ജ​റ്റി​ല്‍ ഇ​ത്ത​വ​ണ​യും തി​രൂ​രി​നോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ല്‍കി​യ​തെ​ന്ന് തി​രൂ​ര്‍ എം.​എ​ല്‍.​എ സി. ​മ​മ്മു​ട്ടി പ്ര​തി​ക​രി​ച്ചു.

കോട്ടക്കൽ മണ്ഡലത്തിൽ 1.8 കോടി

കോ​ട്ട​ക്ക​ൽ: മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 1.8 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.വ​ളാ​ഞ്ചേ​രി ഫ​യ​ർ സ്​​റ്റേ​ഷ​ൻ 80 ല​ക്ഷം, കോ​ട്ടൂ​ർ ഇ​ന്ത്യ​നൂ​ർ റോ​ഡ്-​ഒ​രു കോ​ടി, പി.​എ​ച്ച്.​സി. മു​ക്കി​ല​പീ​ടി​ക റോ​ഡ്​ ന​വീ​ക​രി​ക്ക​ൽ, പു​ത്തൂ​ര്-​ചെ​ന​ക്ക​ല് ബൈ​പ്പാ​സ് മൂ​ന്നാം ഘ​ട്ട പൂ​ർ​ത്തീ​ക​ര​ണം, പാ​റ​മ്മ​ൽ-​പ​റി​ങ്കി​മൂ​ച്ചി​ക്ക​ൽ ന​വീ​ക​രി​ക്ക​ൽ, വെ​ട്ടി​ച്ചി​റ-​ചേ​ല​ക്കു​ത്ത്-​ര​ണ്ട​ത്താ​ണി റോ​ഡ് ന​വീ​ക​രി​ക്ക​ൽ, കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട നി​ർ​മാ​ണം, പൊ​ന്മ​ള വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ട നി​ർ​മാ​ണം, കോ​ട്ട​ക്ക​ൽ-​ചാ​പ്പ​ന​ങ്ങാ​ടി റോ​ഡ് ന​വീ​ക​ര​ണം, ആ​ര്യ​വൈ​ദ്യ​ശാ​ല​ക്ക് സ​മീ​പം കാ​ക്ക​തോ​ട് പാ​ലം പു​ന​ർ​നി​ർ​മാ​ണം, പാ​ണ്ട​മം​ഗ​ലം (കാ​വ​തി​ക​ളം) പാ​ലം പു​ന​ർ നി​ർ​മാ​ണം, ചെ​മ്പി-​പ​രി​തി റോ​ഡ് ന​വീ​ക​ര​ണം, കോ​ട്ട​ക്ക​ൽ പി.​ഡ​ബ്ലി​യു.​ഡി റ​സ്​​റ്റ്​ ഹൗ​സ് ആ​ധു​നി​ക ന​വീ​ക​ര​ണം, മൂ​ടാ​ല്-​കാ​വും​പു​റം-​കാ​ടാ​മ്പു​ഴ റോ​ഡ്​ ന​വീ​ക​ര​ണം, പൊ​ന്മ​ള ബ​ഡ്സ് സ്കൂ​ള് കെ​ട്ടി​ട നി​ർ​മാ​ണം, എ​ട​യൂ​ര് ബ​ഡ്സ് സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണം, മാ​റാ​ക്ക​ര ബ​ഡ്സ് സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണം, ഇ​രി​മ്പി​ളി​യം പ​ഞ്ചാ​യ​ത്തി​ൽ സ്​​റ്റേ​ഡി​യം നി​ർ​മാ​ണം, കോ​ട്ട​ക്ക​ൽ ട്ര​ഷ​റി​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ട നി​ർ​മാ​ണം, വ​ളാ​ഞ്ചേ​രി പോ​ലീ​സ് സ്​​റ്റേ​ഷ​ൻ കെ​ട്ടി​ട നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യാ​ണ് സ​മ​ർ​പ്പി​ച്ച​ത്.

ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന മു​റ​ക്ക് പ്ര​വൃ​ത്തി ന​ട​പ്പി​ലാ​ക്കാ​നാ​കു​മെ​ന്ന് കെ.​കെ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ അ​റി​യി​ച്ചു.

വളാഞ്ചേരി ഫയർ സ്​റ്റേഷൻ: 80 ലക്ഷം വകയിരുത്തി

വ​ളാ​ഞ്ചേ​രി: നി​ർ​ദി​ഷ്​​ട വ​ളാ​ഞ്ചേ​രി ഫ​യ​ർ സ്​​റ്റേ​ഷ​ന് ബ​ജ​റ്റി​ൽ 80 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. വ​ട്ട​പ്പാ​റ​യി​ൽ ഫ​യ​ർ​സ്​​റ്റേ​ഷ​ൻ എ​ന്ന ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ത്തി​നാ​ണ് ഇ​തോ​ടെ ജീ​വ​ൻ വെ​ച്ച​ത്. ഫ​യ​ർ സ്‌​റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​നാ​യി റ​വ​ന്യൂ വ​കു​പ്പി​െൻറ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വ​ട്ട​പ്പാ​റ സി.​ഐ ഓ​ഫി​സി​ന് സ​മീ​പ​ത്തെ സ്ഥ​ല​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കാ​ട്ടി​പ്പ​രു​ത്തി വി​ല്ലേ​ജി​ലെ 42 സെൻറ്​ ഭൂ​മി വ​ളാ​ഞ്ചേ​രി ഫ​യ​ർ സ്​​റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ഗ്​​നി​ര​ക്ഷ വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

സ്ഥി​രം അ​പ​ക​ട കേ​ന്ദ്ര​മാ​യ വ​ട്ട​പ്പാ​റ വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ഴും വ​ളാ​ഞ്ചേ​രി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും തീ​പ്പി​ടി​ത്ത​വും മ​റ്റ് അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​കു​മ്പോ​ഴും തി​രൂ​ർ, പൊ​ന്നാ​നി, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തു​ന്ന​ത്. ഇ​വ​രെ​ത്തു​മ്പോ​ഴേ​ക്കും പ​ല​പ്പോ​ഴും അ​പ​ക​ട തീ​വ്ര​ത വ​ർ​ധി​ക്കാ​റു​ണ്ട്.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.