കൊണ്ടോട്ടി: സംസ്ഥാനത്തെ ഇടതു തരംഗത്തിലും ടി.വി. ഇബ്രാഹിം കൊണ്ടോട്ടിയില്‍ ലീഡ് വര്‍ധിപ്പിച്ചത് ഇടതുപക്ഷത്തിന് തിരിച്ചടിയായി. മണ്ഡലത്തില്‍ എക്കാലത്തുമില്ലാത്ത െതരഞ്ഞെടുപ്പ് പ്രചാരണമാണ് എല്‍.ഡി.എഫ് നടത്തിയത്. എന്നാല്‍, അതൊന്നും ഏശിയില്ലെന്നാണ് ഫലം കാണിക്കുന്നത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തില്‍ നിന്നു 7059 വോട്ടിെൻറ വര്‍ധനവ് വരുത്തി 17,713 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ടി.വി രണ്ടാമതും നിയമസഭയിലെത്തുന്നത്.
ജീവകാരുണ്യപ്രവര്‍ത്തകനെന്ന നിലയില്‍ പേരെടുത്ത പ്രവാസി വ്യവസായി കാട്ടുപരുത്തി സുലൈമാന്‍ ഹാജിയെ എല്‍.ഡി.എഫ് കളത്തിലിറക്കിയാണ് െതരഞ്ഞെടുപ്പ് പോരിന് മൂര്‍ച്ച നല്‍കിയത്. ഇത് പ്രചാരണത്തില്‍ മണ്ഡലത്തില്‍ കാണിക്കാനും ഇടതിനായി.
ഇടത് സര്‍ക്കാറിെൻറ ഭരണ നേട്ടവും മണ്ഡലത്തില്‍ ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന വികസനവും എണ്ണിപ്പറഞ്ഞാണ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി വോട്ട് തേടിയത്. എന്നാല്‍, വോട്ട് സമാഹരിക്കുന്നതിന് ഇതൊന്നും ഗുണം ചെയ്തില്ല. ചെറുകാവ്, ചീക്കോട്, മുതുവല്ലൂര്‍, പുളിക്കല്‍, വാഴയൂര്‍, വാഴക്കാട് പഞ്ചായത്തുകളും കൊണ്ടോട്ടി നഗരസഭയും ചേര്‍ന്നുള്ളതാണ് കൊണ്ടോട്ടി നിയമസഭ മണ്ഡലം. ഇതില്‍ പുളിക്കല്‍ മാത്രമാണ് ഇപ്പോള്‍ ഇടത് ഭരിക്കുന്നത്.
എന്നാല്‍, ഇടതിന് വ്യക്തമായ മേല്‍ക്കോയ്മയുള്ള വാഴയൂരില്‍ നിന്ന് മാത്രമാണ് സുലൈമാന്ഹാജിക്ക് ലീഡ് കണ്ടെത്താനായത്. 2214 വോട്ടാണ് വാഴയൂര്‍ പഞ്ചായത്ത് സുലൈമാന്‍ ഹാജിക്ക് നല്കിയ ലീഡ്. വാഴയൂര്‍ പഞ്ചായത്തില്‍ നിന്നാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. അതിനാല്‍ തന്നെ വോട്ടെണ്ണലിെൻറ തുടക്കത്തില്‍ സുലൈമാന്‍ ഹാജി മുന്നിട്ട് നില്‍ക്കുകയും ചെയ്തു. മൂന്ന് റൗണ്ട് കഴിഞ്ഞതോടെ ടി.വി. ഇബ്രാഹിം ലീഡ് കൂട്ടിക്കൊണ്ടിരുന്നു.
വാഴയൂര്‍ അല്ലാത്ത എല്ലാ തദ്ദേശ സ്ഥാപനങ്ങളും ടി.വിക്ക് അനുകൂലമായി നിന്നു. വാഴയൂരില്‍ ആകെ പോള്‍ ചെയ്ത 19,103 വോട്ടില്‍ സുലൈമാന്‍ ഹാജി 8919 വോട്ട് കൈക്കലാക്കിയപ്പോള്‍ ടി.വി 6705 വോട്ടാണ് സ്വന്തമാക്കിയത്. സുലൈമാന്‍ഹാജിയുടെ ഈ ലീഡ് വാഴക്കാട് പഞ്ചായത്ത് എണ്ണിത്തുടങ്ങിയതോടെ നഷ്ടമായി. ടി.വിക്ക് വാഴക്കാട് നിന്ന് 4682 വോട്ടിെൻറ ലീഡാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.