കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസ് : തെളിവെടുപ്പ്  നടത്തി

കൊണ്ടോട്ടി : കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാ കേസിൽ കൊടുവള്ളി കവർച്ചാ സംഘത്തിൽപെട്ട നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ  കൊടുവള്ളി ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കൽ മുഹമ്മദിനെ നാട്ടിലെത്തിച്ച തെളിവെടുപ്പ് നടത്തി. വിദേശത്തേക്ക്  കടക്കാൻ ശ്രമിക്കവെ ബെൽഗാമിൽ  നിന്നുമാണ് കേരള - ഗോവ - കർണാടക  പോലീസിന്റെ സംയുക്ത ഓപ്പറേഷനിലൂടെ പ്രത്യേക അന്വേഷണ സംഘം ഇയാളെ  പിടികൂടിയത്.

ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന ഇയാളെ ബുധനാഴ്ച ആണ്  പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. അന്വേഷണ സംഘാംഗത്തെ വധിക്കാൻ പദ്ധതിയിട്ടതിൽ ഇയാൾക്ക് പങ്കുള്ളതായി വ്യക്തമായതോടെ പ്രസ്തുത കേസിലേക്ക് ഇയാളെ പ്രതിചേർത്തതായി പൊലീസ് അറിയിച്ചു.  നിരവധിതവണ കുഴൽപ്പണം കവർച്ച ചെയ്തും,നിരവധി സ്വർണ കരിയർമാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതും ഇയാളുടെ സംഘമായിരുന്നുവെന്നാണ്​ പൊലീസ്​ നിഗമനം.


Tags:    
News Summary - Karipur gold smuggling case: Evidence taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.