കൊണ്ടോട്ടി: അലമുറകളുയർന്ന ദുരന്ത ഭൂമിയിലേക്ക് രക്ഷകരായി ഒരു നാട് ഇരമ്പിയടുത്ത കാഴ്ച ആരും മറന്നിട്ടുണ്ടാവില്ല. അപകടത്തിൽപ്പെട്ട വിമാനം അഗ്നിനാളമാകുമെന്ന മുന്നറിയിപ്പും കോവിഡ് മഹാമാരിയും കോരിച്ചൊരിയുന്ന മഴയും വകെവക്കാതെ ഒരുപിടി മനുഷ്യരെ ജീവതത്തിലേക്ക് കൈപ്പിടിച്ചുയർത്തിയ ദൈവത്തിെൻറ 'കൈകളെ' വിമാനദുരന്തിെൻറ ഒന്നാം വാർഷികത്തിലും നാട് നന്ദിയോടെ ഓർക്കുന്നു. പിടയുന്ന ജീവനുകൾ വാരിയെടുത്ത് ഓടിയവർക്ക് മലയാളികൾ കണ്ണ് നിറച്ചാണ് സല്യൂട്ട് നൽകിയത്.
കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയിൽനിന്ന് താഴ്ചയിലേക്ക് വിമാനം കൂപ്പുകുത്തി രണ്ട് മണിക്കൂറിനുള്ളിൽ മുഴുവൻ യാത്രക്കാരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർക്ക് സാധിച്ചു. കോവിഡ് വ്യാപനം മൂലം കൊണ്ടോട്ടി മേഖല കണ്ടെയ്ൻമെൻറ് സോണിലായിരുന്നു. എന്നിട്ടും മഴനനഞ്ഞും വിമാനം വെട്ടിപ്പൊളിച്ചും ഓരോ ജീവനും ചേർത്തുപിടിച്ചുകൊണ്ടവർ ഓടി. ഗൾഫിൽനിന്ന് വരുന്നവരെ കാണുമ്പോൾ തന്നെ കോവിഡ് ഭീതികാരണം ആളുകൾ മാറി നടക്കുന്ന സമയത്താണ് ചോരയിൽ കുളിച്ചുകിടന്നവരെ വാരിയെടുത്ത് ആശുപത്രികളിലെത്തിച്ചത്. വീടിെൻറ പോർച്ചിൽ കിടന്ന വാഹനങ്ങളെല്ലാം ആംബുലൻസുകളാക്കിയവർ, ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ കയറി പഞ്ഞിയെടുത്ത് രക്തം തുടച്ചുമാറ്റി മുറിവ് കെട്ടിയ ടാക്സി ഡ്രൈവർമാർ, രക്തം ദാനം ചെയ്യാൻ വരിനിന്നവർ, ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുന്നവർ, പരിക്കേറ്റവരിൽ ഉറ്റവരുണ്ടോ എന്നന്വേഷിക്കാൻ വന്ന കുടുംബങ്ങൾക്ക് തണലായി നിന്നവർ... സഹജീവി സ്നേഹത്തിെൻറ സമാനതകളില്ലാത്ത മാതൃകയായിരുന്നു ദുരന്ത ദിനത്തിൽ കൊണ്ടോട്ടി കണ്ടത്.
ജുനൈദിെൻറ കാതുകളിലിപ്പോഴും നിലവിളി
കൊണ്ടോട്ടി: ''രക്ഷിക്കണേ എന്ന നിലവിളി, കൂട്ടക്കരച്ചിൽ, വേദനയിൽ പിടയുന്ന ജീവനുകൾ, ചേതനയറ്റ ശരീരങ്ങൾ... ആദ്യമൊന്ന് പതറി, പന്നീട് ജീവനുകൾ രക്ഷിക്കാനുള്ള ശ്രമമായിരുന്നു.'' 21 ജീവൻ പൊലിഞ്ഞ അപകടത്തിെൻറ നടുക്കുന്ന ദൃശ്യങ്ങൾ പറയുമ്പോൾ വിമാനത്തിെൻറ അടുത്തേക്ക് ആദ്യമെത്തിയവരിൽപെട്ട പരിസരവാസി മുക്കൂട് സ്വദേശി ജുനൈദിെൻറ കണ്ണുകളിൽ ഭീതി മിന്നിമാഞ്ഞു.
അപകടം നടന്ന സ്ഥലത്ത് നിന്ന് 25 മീറ്റർ മാറിയാണ് ജുനൈദിെൻറ വീട്. രാത്രി 7.40ഓടെയാണ് രണ്ട് മിനിറ്റ് വ്യത്യാസത്തിൽ വലിയ ശബ്ദത്തോടെയുള്ള രണ്ട് സ്ഫോടനം കേട്ടതെന്ന് അദ്ദേഹം ഓർക്കുന്നു.
ശക്തമായ മഴയായിരുന്നു. ഇടിപൊട്ടുന്ന ശബ്ദമാണെന്നാണ് ആദ്യം കരുതിയത്. വീട്ടിൽനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ റൺവേയുടെ താഴ് ഭാഗത്തേക്ക് വീണ് കിടക്കുന്ന വിമാനത്തിെൻറ മുകൾ ഭാഗമാണ് കണ്ടത്. ഉടനെ സംഭവ സ്ഥലത്തേക്ക് ഓടി. മറ്റ് അയൽവാസികളും സ്ഥലത്തെത്തിയിരുന്നു. കോക്ക്പിറ്റിെൻറ ഭാഗം വിമാനത്താവള മതിലിൽ ഇടിച്ച് നിൽക്കുന്നതാണ് കണ്ടത്. ഗേറ്റ് തുറക്കാൻ ഈ സമയം അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റിയോട് ആവശ്യപ്പെെട്ടങ്കിലും സമ്മതിച്ചില്ല. എമർജൻസി ഡോറിനടുത്ത് ഇരുന്നിരുന്ന ഒരു യാത്രക്കാരൻ പുറത്തേക്ക് ഇറങ്ങി രക്ഷിക്കണേ എന്ന് നിലവിളിച്ച് ഗേറ്റിനടുത്തേക്ക് ഓടിയെത്തി. ഉടനെ സെക്യൂരിറ്റി ഗേറ്റ് തുറന്ന് തന്നു. ഈ സമയം എയർപോർട്ട് അതോറിറ്റിയുടെ അഗ്നിശമനസേനയടക്കം ജീവനക്കാർ സംഭവസ്ഥലത്തെത്തി.
അവരുടെ നിർദേശാനുസരണം രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ നിലവിളിയായിരുന്നു എവിടെയും. വിമാനം പിളർന്ന് യാത്രക്കാർ തെറിച്ച് വീണ് ചിതറിക്കിടക്കുന്നു. പിഞ്ചുകുട്ടികളടക്കമുള്ളവരുടെ മേൽ വിമാനത്തിെൻറ അവശിഷ്ടങ്ങൾ പതിച്ചിരിക്കുന്നു. ഹൃദയഭേദകമായിരുന്നു കാഴ്ചകളെന്ന് ജുനൈദ് ഇപ്പോഴും ഓർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.