നി​ർ​മാ​ണ​ അ​ശാ​സ്ത്രീ​യ​ത​യും അ​മി​ത വേ​ഗ​വും; ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട ഭീ​തി

കൊ​ണ്ടോ​ട്ടി: കോ​ഴി​ക്കോ​ട് - പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​വും റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യും നി​ര​ന്ത​ര അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്നു.

അ​ങ്ങാ​ടി​ക്ക് സ​മീ​പം ക്രി​സ്ത്യ​ന്‍ പ​ള്ളി മു​ത​ല്‍ പെ​ട്രോ​ള്‍ പ​മ്പ് വ​രെ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന​ത്. ഒ​രു​വ​ര്‍ഷം മു​മ്പ് ദേ​വാ​ല​യ​ത്തി​ന് സ​മീ​പം ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചി​രു​ന്നു.

ര​ണ്ട് വ​ര്‍ഷം മു​മ്പ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ര്‍ യാ​ത്ര​ക്കാ​ര്‍ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ​തും ഇ​തേ മേ​ഖ​ല​യി​ലാ​ണ്. വ​ലി​യ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍ മാ​ത്രം ഇ​ട​പെ​ടു​ന്ന അ​ധി​കൃ​ത​ര്‍ നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളോ​ട് ക​ണ്ണ​ട​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് അ​പ​ക​ട നി​വാ​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ വൈ​കു​ന്ന​താ​ണ് കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര​ൻ അ​ല​വി​ക്കു​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് മ​രി​ക്കാ​ൻ കാ​ര​ണ​മെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്.ദേ​വാ​ല​യ​ത്തി​നു സ​മീ​പം റോ​ഡി​ലെ ചെ​റി​യ വ​ള​വു​ള്ള ഭാ​ഗ​ത്തെ ക​യ​റ്റ​മാ​ണ് പ്ര​ധാ​ന അ​പ​ക​ട കാ​ര​ണ​മാ​കു​ന്ന​ത്.

കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​ള​വു​തി​രി​ഞ്ഞ് ചെ​റി​യ ക​യ​റ്റം ക​യ​റി വ​രു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ളെ എ​തി​ര്‍ ദി​ശ​യി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ണാ​നാ​കാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം. അ​മി​ത വേ​ഗ​ത്തി​ല്‍ മു​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ചെ​റു​വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ക്കു​ന്ന​ത്. ഈ ​ഭാ​ഗ​ത്തെ അ​പ​ക​ട സാ​ധ്യ​ത അ​റി​യി​ക്കാ​ന്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍ഡു​ക​ളൊ​ന്നും നി​ര​ത്തു​വ​ക്കി​ലി​ല്ല.

യാ​ത്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും ഭാ​ര വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​മി​ത വേ​ഗ​വും വെ​ല്ലു​വി​ളി​യാ​ണ്. വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ​യും കാ​ല്‍ന​ട യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന്‍ പ​ന്താ​ടു​ന്ന ഭീ​ക​ര​ത​യാ​ണ് അ​മി​ത വേ​ഗം സൃ​ഷ്ടി​ക്കു​ന്ന​ത്. മ​ല​പ്പു​റം, മ​ഞ്ചേ​രി ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കും തി​രി​ച്ചു​മു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം നി​യ​ന്ത്രി​ക്കാ​ന്‍ നി​ല​വി​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ല്ല.

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ​യും പൊ​ലീ​സി​ന്റെ​യും നി​രീ​ക്ഷ​ണ​വു​മി​ല്ല. കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളും സ്വ​കാ​ര്യ ബ​സു​ക​ളും ഒ​രു​പോ​ലെ മ​ത്സ​ര​യോ​ട്ട​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മ്പോ​ള്‍ റോ​ഡ് നി​യ​മ​ങ്ങ​ള്‍ പാ​ടെ ലം​ഘി​ക്ക​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ്.  

Tags:    
News Summary - National Highway issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.