ഡ്രൈവർ മദ്യപിച്ചെന്ന് പരാതി; കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് താക്കോൽ ഊരി കാർ യാത്രക്കാർ

തടഞ്ഞിട്ട കെ.എസ്.ആർ.ടി.സി ബസ് 

ഡ്രൈവർ മദ്യപിച്ചെന്ന് പരാതി; കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് താക്കോൽ ഊരി കാർ യാത്രക്കാർ

കോട്ടക്കൽ: ഡ്രൈവർ മദ്യപിച്ചെന്ന പരാതിയുമായി ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് താക്കോൽ ഊരി കാർ യാത്രക്കാർ. ചങ്കുവെട്ടി ജങ്ഷനിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.

തൃശൂർ ഭാഗത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന ബസാണ് നാലംഗ സംഘം തടഞ്ഞത്. ഇവരുടെ കാറിൽ ബസ് തട്ടിയെന്നായിരുന്നു ആക്ഷേപം. താക്കോൽ തിരികെ നൽകണമെന്നും യാത്ര മുടക്കരുതെന്നുമാവശ്യപ്പെട്ട് ബസ് യാത്രക്കാരും രംഗത്തെത്തി. തുടർന്ന് താക്കോൽ തിരികെ നൽകിയെങ്കിലും ബസ് തടഞ്ഞിട്ടു. വിവരമറിഞ്ഞ് കോട്ടക്കൽ പൊലീസ് എത്തി ഡ്രൈവറെയും പരാതിക്കാരെയും വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Car passengers stopped KSRTC bus by doubting driver's alcohol consumption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.