വള്ളിക്കുന്ന്: കരിപ്പൂർ വിമാനത്താവളത്തെ ബന്ധപ്പെടുത്തി കെ.എസ്.ആർ.ടി.സി കണക്ടിവിറ്റി സർവിസ് നവംബർ ഒന്നുമുതൽ ആരംഭിക്കാൻ അനുമതി ലഭിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. കോഴിക്കോട്-പാലക്കാട് റൂട്ടിൽ ഓടുന്ന ഒരുസർവിസും പാലക്കാട്-കോഴിക്കോട് റൂട്ടിൽ ഓടുന്ന ഒരുസർവിസും നവംബർ ഒന്നുമുതൽ രാത്രിയിൽ കരിപ്പൂർ വിമാനത്താവളം വഴി സർവിസ് നടത്താനാണ് ധാരണയായത്.
രാത്രികളിൽ കൂടുതൽ വിമാനങ്ങളുള്ളതിനാലാണ് സർവിസ് രാത്രി നടത്തുന്നത്. ആവശ്യകതയും യാത്രക്കാരുടെ എണ്ണവുമനുസരിച്ച് എണ്ണം വർധിപ്പിക്കാനാണ് കെ.എസ്.ആർ.ടി.സി ഉദ്ദേശിക്കുന്നത്. എം.എൽ.എ ഗതാഗതമന്ത്രി ആന്റണി രാജുവിന് നൽകിയ നിവേദനത്തെത്തുടർന്നാണ് രണ്ട് സർവിസ് നടത്താൻ തത്ത്വത്തിൽ ധാരണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.