കുന്നക്കാവ്: ജീവകാരുണ്യ പ്രവർത്തന ഭാഗമായി കുന്നക്കാവ് ഹിൽടോപ്പ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച 75,000 രൂപ മാധ്യമം ഹെൽത്ത് കെയറിലേക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പൽ റഅഫത്ത് മുഹമ്മദിൽ നിന്ന് മാധ്യമം അക്കൗണ്ട്സ് ഓഫിസർ കെ.ടി. സദറുദ്ദീൻ തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ പി.കെ. ഹാസിമ, യാസീൻ, അയിഷാ റീം, സി.കെ. റിദ, ആമിന ഹെൽസ, നുഹാ ജവാദ്, ഇഷാൻ, റാസിൻ, ബിലാൽ അസ്ലം, ഫാത്തിമ കെൻസ, ഫാത്തിമ ഹന, മുഹമ്മദ് ഫറാസ്, മിശാൽ മഹറൂഫ്, റിസ, മുഹമ്മദ് ഐമൻ, ഫാത്തിമ റാനിയ, ഫഹ്റ ബത്തൂൽ, അഫ് ലഹുസ്സമാൻ, ആമിർ ഹയ്യാൻ, അഷ്മില അയ്ഷ, ദിയ മറിയം, ഹഫീദ് ഹംസ, വി. അസീം, സി.പി. അദ്യൂത, ഇസ്സ നിസാം, ഇസാൻ അഹ് മദ്, റഹ് മ ഫാത്തിമ, ആഗ്നേയ് കെ. ദാസ്, മെഹ് സാൻ എം. മുനീർ, അസ്മീർ, സി.കെ. റാസിൻ, സ്കൂൾ ബെസ്റ്റ് മെൻറ്റർ റജീന അനീസ് എന്നിവർക്ക് മാധ്യമത്തിന്റെ ഉപഹാരം നൽകി.
സ്കൂൾ ചെയർമാൻ ഫൈസൽ അലി, പി.ടി.എ പ്രസിഡന്റ് ഡോക്ടർ സദഫ് ജഫ്രി, കമ്മിറ്റി അംഗം ഉമ്മർ കുന്നത്ത്, ഹെൽത്ത് കെയർ കോഓഡിനേറ്റർ കെ. റസിയ ടീച്ചർ, അഡ്മിനിസ്ട്രേറ്റർ കെ. അത്ഹർ, പി.ആർ.ഒ ടി. ഷറഫുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി സൂര്യ മോൾ, അക്കാദമിക് കോഓഡിനേറ്റർ എൻ. അനിത, ഹെഡ് ഗേൾ കെ.പി. ഫാത്തിമ ഹന , മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.