കുറ്റിപ്പുറം: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. അങ്ങാടിപ്പുറം, നിലമ്പൂർ റെയിൽവേ സ്റ്റേഷനുകളും അന്ന് ഉദ്ഘാടനം ചെയ്യും. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ 7.5 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കിയത്. യാത്രക്കാർക്ക് കയറിയിറങ്ങാൻ 86 ലക്ഷം രൂപ ചെലവിൽ ലിഫ്റ്റ് സംവിധാനം ഉൾപ്പെടെയാണ് സജ്ജീകരിച്ചത്. സ്റ്റേഷന്റെ പ്രധാന കെട്ടിടത്തിൽ ഇരുമ്പ് പാനലുകൾ സ്ഥാപിച്ച് മനോഹരമാക്കിയിട്ടുണ്ട്.
ശീതീകരിച്ച ആധുനിക സൗകര്യങ്ങളുള്ള വിശ്രമ കേന്ദ്രവും, പാർക്കിങ് സ്ഥലത്തെ ഇന്റർ ലോക്ക് ചെയ്ത് വിപുലീകരിച്ചു. മുഖ്യകവാടത്തിലൂടെ വ്യത്യസ്ത വഴിയിലൂടെയാണ് പാർക്കിങ്ങിലേക്ക് കടക്കേണ്ടത്. കാൽനടയാത്രക്കാർക്ക് പ്രത്യേക പാത്ത് വേ സൗകര്യവുമുണ്ട്. ഇരുപ്ലാറ്റ്ഫോമുകളിലും ഷെല്‍ട്ടറുകൾ നിര്‍മിക്കാൻ 1.5 കോടി രൂപയും കെട്ടിടം പുനര്‍നിര്‍മിക്കാൻ ഒരു കോടി രൂപയും അനുവദിച്ചിരുന്നു. പ്ലാറ്റ്ഫോം രണ്ടില്‍ ആറു ഷെല്‍ട്ടറുകളും പ്ലാറ്റ്ഫോം ഒന്നില്‍ രണ്ട് ഷെല്‍ട്ടറുകളുമാണ് നിര്‍മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.