മൃ​ണാ​ളി​നി​ ആശുപത്രി ജീവനക്കാർക്കൊപ്പം

ജീ​വി​തം വി​ളി​ച്ചു; മൃ​ണാ​ളി​നി മടങ്ങി​വന്നു

കു​റ്റി​പ്പു​റം: ത​വ​നൂ​ര്‍ കാ​ര്‍ഷി​ക കോ​ള​ജി​ലെ പി.​എ​ച്ച്.​ഡി വി​ദ്യാ​ർ​ഥി​നി മൃ​ണാ​ളി​നി​യെ (24) സെ​പ്റ്റി​ക് ഷോ​ക്ക് എ​ന്ന അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍നി​ന്ന് ര​ക്ഷി​ച്ചെ​ടു​ത്ത് കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി. ജ​ലാം​ശം അ​മി​ത​മാ​യി ന​ഷ്ട​പെ​ട്ട് വൃ​ക്ക​ക​ളു​ടെ​യും ക​ര​ളി​ന്റെ​യും പ്ര​വ​ര്‍ത്ത​നം താ​റു​മാ​റാ​കു​ക​യും ര​ക്ത​ത്തി​ല്‍ അ​ണു​ബാ​ധ ഉ​ണ്ടാ​കു​ക​യും ഷോ​ക്കി​ലേ​ക്ക് പോ​കു​ക​യും ചെ​യ്തി​രു​ന്നു. ആ ​അ​വ​സ്ഥ​യി​ല്‍നി​ന്നാ​ണ് ഒ​രാ​ഴ്ച​ത്തെ തീ​വ്ര പ​രി​ച​ര​ണ​വും ക​രു​ത​ലും ന​ല്‍കി മൃ​ണാ​ളി​നി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച​ത്. ജീ​വ​ന്‍ ര​ക്ഷി​ച്ച കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രെ​യും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് അ​ഭി​ന​ന്ദി​ച്ചു.

ഒ​രാ​ഴ്ച മു​മ്പാ​ണ് പ​നി​യും വ​യ​റി​ള​ക്ക​വു​മാ​യി അ​വ​ശ നി​ല​യി​ല്‍ മൃ​ണാ​ളി​നി​യെ കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ല്‍ ര​ക്ത​ത്തി​ലെ കൗ​ണ്ടി​ന്റെ അ​ള​വി​ല്‍ വ്യ​ത്യാ​സം ക​ണ്ട​തി​നാ​ല്‍ അ​ഡ്മി​റ്റാ​കാ​ന്‍ ഡോ​ക്ട​ര്‍ നി​ര്‍ദേ​ശി​ച്ചു. എ​ന്നാ​ല്‍ മൃ​ണാ​ളി​നി​യു​ടെ ബ​ന്ധു​ക്ക​ള്‍ കു​ട്ടി​യെ സ്വ​ദേ​ശ​മാ​യ മ​ഹാ​രാ​ഷ്ട്ര​യി​ലെ​ത്തി​ച്ച് ചി​കി​ത്സി​ച്ചോ​ളാം എ​ന്ന് നി​ര്‍ബ​ന്ധം പി​ടി​ച്ചു. ഈ ​അ​വ​സ്ഥ​യി​ല്‍ യാ​ത്ര അ​പ​ക​ട​ക​ര​മാ​ണെ​ന്നും ര​ണ്ടു ദി​വ​സം തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍കി ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട ശേ​ഷം പോ​കാ​മെ​ന്നും ഡോ​ക്ട​ര്‍ അ​റി​യി​ച്ചു. ബ​ന്ധു​ക്ക​ള്‍ സ​മ്മ​ത​മ​റി​യി​ച്ച​തോ​ടെ മൃ​ണാ​ളി​നി​യെ അ​ഡ്മി​റ്റാ​ക്കി.

ആ​ദ്യ​ത്തെ ര​ക്ത പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​പ്പോ​ള്‍ ത​ന്നെ രോ​ഗി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ബോ​ധ്യ​മാ​യി. ജ​ലാം​ശം അ​മി​ത​മാ​യി ന​ഷ്ട​പെ​ട്ടി​ട്ടു​ണ്ട്. ക​ര​ള്‍, വൃ​ക്ക തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​നം താ​റു​മാ​റാ​യി​ട്ടു​ണ്ട്. കൂ​ടാ​തെ ര​ക്ത​ത്തി​ല്‍ അ​ണു​ബാ​ധ​യു​ണ്ടാ​യി സെ​പ്റ്റി​ക് ഷോ​ക്ക് എ​ന്ന അ​വ​സ്ഥ​യും. പി​റ്റേ ദി​വ​സം വീ​ണ്ടും കൗ​ണ്ട് കു​റ​യു​ക​യും ര​ക്ത​ത്തി​ന്റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി താ​ഴു​ക​യും ചെ​യ്തു. രോ​ഗി​ക്ക് അ​ടി​യ​ന്ത​ര​മാ​യി ര​ക്തം ന​ല്‍കു​ക​യും ര​ക്ത​ത്തി​ലെ മ​റ്റു ഘ​ട​ക​ങ്ങ​ള്‍ ശ​രി​യാ​കാ​ൻ ചി​കി​ത്സ ന​ല്‍കു​ക​യും ചെ​യ്തു.

കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് ആ​രോ​ഗ്യ​നി​ല പ​തി​യെ മെ​ച്ച​പ്പെ​ടാ​ന്‍ തു​ട​ങ്ങി. ഡ്യൂ​ട്ടി സ​മ​യം പോ​ലും നോ​ക്കാ​തെ ഡോ​ക്ട​ര്‍മാ​ർ​ക്കൊ​പ്പം ഐ.​സി.​യു, ലാ​ബ്, ഫാ​ര്‍മ​സി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ തീ​വ്ര പ​രി​ച​ര​ണം ന​ല്‍കി. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ക​യും ര​ക്ത​ത്തി​ലെ കൗ​ണ്ട് സാ​ധാ​ര​ണ നി​ല​യി​ല്‍ എ​ത്തു​ക​യും ചെ​യ്തു. ക​ര​ളി​ന്റെ​യും വൃ​ക്ക​ക​ളു​ടെ​യും പ്ര​വ​ര്‍ത്ത​ന​വും പൂ​ർ​വ​സ്ഥി​തി​യി​ലാ​യി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വു​വ​രു​ന്ന ചി​കി​ത്സ​യാ​ണ് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യ​ത്.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​ന്‍.​ആ​ര്‍. സ​ജി​യു​ടെ ഏ​കോ​പ​ന​ത്തി​ല്‍ ഫി​സി​ഷ്യ​ന്‍ ഡോ. ​ഷ​മീ​ല്‍ കെ.​എം., സു​ഹൈ​ല്‍, ഹെ​ഡ് ന​ഴ്‌​സ് ര​ജി​ത, ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍മാ​രാ​യ അ​ജീ​ഷ്, റാ​ണി, സൂ​ര്യ, നി​ത്യ, ല​യ​ന, ലി​സ​മോ​ള്‍, ന​ഴ്‌​സി​ങ് അ​സി​സ്റ്റ​ന്റു​മാ​രാ​യ മു​ഹ​മ്മ​ദ്, പ്രി​യ എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യും പ​രി​ച​ര​ണ​വു​മൊ​രു​ക്കി​യ​ത്.

Tags:    
News Summary - Septic-Shock-Mrunalini-Life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.