ബുക്ക് ഫെയറിന്
മുന്നിലൊരുക്കിയ കലാസൃഷ്ടി
മലപ്പുറം: മതേതരത്വത്തിന്റെ വിത്ത് പാകിയ മണ്ണാണ് മലപ്പുറമെന്ന് രമേശ് ചെന്നിത്തല. മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി നടത്തുന്ന മ-ലൗ, ലെഗസി, ലിറ്ററേച്ചര്‍ ഫെസ്റ്റിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഒന്നിച്ച് നിന്നാണ് പോരാടിയത്. മതേതര സന്ദേശം ഉയർത്തി പിടിക്കുന്നതിൽ മലപ്പുറം മുന്നിലുണ്ട്. ഇന്ന് ചരിത്രങ്ങൾ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇത് കണ്ടറിയണം. വർഗീയത ചെറുത്ത് തോൽപ്പിച്ച് സ്നേഹത്തോടെയാണ് നാട് മുന്നോട്ട് പോകുന്നത്.
മലബാർ സമരപോരാട്ടം ഇതിന് ഉദാഹരണമാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ജാതിമത ഭേദമന്യേ ഒന്നിച്ചാണ് പോരാടിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മലപ്പുറം: ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മുഖ്യആകര്‍ഷണങ്ങളില്‍ ഒന്നായ അന്താരാഷ്ട്ര ബുക്ക് ഫെയറിന് മികച്ച പ്രതികരണം.
അയ്യായിരം ചതുരശ്രഅടി വലിപ്പത്തിലുള്ള പന്തലില്‍ അഞ്ചു ഭാഷകളിലായി ഒരു ലക്ഷത്തില്‍പരം പുസ്തകങ്ങളാണുള്ളത്. ഓരോ പ്രസാധകർക്കും പ്രത്യേകം കൗണ്ടറുകളുമുണ്ട്. വ്യാഴാഴ്ചയാണ് ബുക്ക് ഫെയറിന് തുടക്കമായത്. നഗരിയില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ബുക്ക് ഫെയര്‍ വായനക്കാര്‍ക്കായി തുറന്ന് കൊടുത്തിരുന്നു.
മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി നടത്തുന്ന മ-ലൗ, ലെഗസി, ലിറ്ററേച്ചര്‍ ഫെസ്റ്റിൽ ആകർഷകമായി പ്രളയത്തില്‍ ഒറ്റപ്പെട്ട്പോയ മനുഷ്യരെ ചേര്‍ത്തുപിടിച്ച കേരളത്തെ കാണിക്കുന്ന കലാസൃഷ്ടി. പ്രളയത്തിൽ ബാക്കി വന്ന വിവിധ സാധനങ്ങൾ ഉൾപ്പെടുത്തിയാണ് കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. കൂടാതെ പൂക്കോട്ടൂര്‍ യുദ്ധ സ്മാരകത്തിന്റെ മാതൃകയില്‍ സൃഷ്ടിച്ച കവാടവും മനോഹരമാണ്.
പ്രളയത്തില്‍ ഒറ്റപ്പെട്ട മനുഷ്യരെ ചേര്‍ത്തുപിടിച്ച കേരളത്തെ സൂചിപ്പിക്കുന്ന കലാസൃഷ്ടി
നിരവധി പുരസ്കാരങ്ങള്‍ നേടിയ ആര്‍ട്ട് ഡയറക്ടര്‍ അനീസ് നാടോടിയാണ് നഗരി ഒരുക്കിയത്. ഫുട്ബാളും ലൈറ്റ് ഹൗസും വൈവിധ്യങ്ങളെ ചേര്‍ത്തുപിടിക്കുന്ന നിറങ്ങളുമെല്ലാം നഗരിയെ സുന്ദരമാക്കുന്നു.
ഫെബ്രുവരി രണ്ടിനാണ് ഫെസ്റ്റിവല്‍ അവസാനിക്കുക. അറുപതോളം സെഷനുകളിലായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഇരുനൂറിലേറെ അതിഥികള്‍ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി അരലക്ഷംപേര്‍ പരിപാടിയില്‍ പങ്കാളികളാകും. മലപ്പുറത്തിന്റെ തനിമ, പൈതൃകം, ബഹുസ്വരത, പോരാട്ടം, കരുണ, മാതൃക എന്നിവ ലോകസമക്ഷം സമര്‍പ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.