മുള്ള്യാകുർശ്ശി: ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മുള്ള്യാകുർശ്ശി പി.ടി.എം.എ.യു.പി സ്കൂൾ വിദ്യാർഥികൾ സ്വരൂപ്പിച്ച 80,195 രൂപ മാധ്യമം ഹെൽത്ത് കെയറിലേക്ക് കൈമാറി.
സ്കൂൾ ഹെഡ്മാസ്റ്റർ പി.പി. മുഹമ്മദ്, സ്കൂൾ മാനേജർ എം.ടി. കുഞ്ഞലവി, പ്രോജക്റ്റ് ഇൻചാർജ് ഹംസ മാസ്റ്റർ, വിദ്യാർഥി പ്രതിനിധികളായ കെ.ടി. നദ, മിൻഹാൽ എന്നിവരിൽ നിന്നും മാധ്യമം സർക്കുലേഷൻ മാനേജർ എം. മുഹമ്മദ് ഹാരിസ് തുക ഏറ്റുവാങ്ങി. കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ എം.ടി. അബൂബക്കർ, എ.പി. അൻഫ, ബസ്മ അൻവർ, ഷെസ മിൻഹ, റന ഫാത്തിമ, സജ, അൻഷ, ഫൗസാൻ, റവാസ്, റഷ, ഫിസൽ മെഹബിൻ, മുഹമ്മദ് സയാൻ, ലെന കബീർ, നൈന എന്നിവർക്കും മികച്ച കലക്ഷൻ നടത്തിയ ക്ലാസുകൾക്കും മാധ്യമത്തിന്റെ ഉപഹാരം നൽകി. സ്കൂൾ മാനേജർ എം.ടി. കുഞ്ഞലവി, വാർഡ് മെമ്പർമാരായ പി.കെ. അബ്ദുൽ സലാം, സാബിറ കൊളമ്പിൽ, സ്കൂൾ എസ്.ആർ.ജി കൺവീനർ സി.ടി. അസ്ലം, സീനിയർ അസിസ്റ്റന്റ് കെ.പി. സലീം മാസ്റ്റർ, കലക്ഷൻ ഇൻചാർജ് ഹംസ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി വി.പി. മുഹമ്മദ് ശരീഫ്, വഹീദ ടീച്ചർ, മാധ്യമം പ്രതിനിധികളായ എ.കെ. മുഹമ്മദ് ഹനീഫ, എം. അബ്ദുല്ല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.