മഞ്ചേരി: മെഡിക്കൽ വിദ്യാർഥികളുടെയും ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും താമസത്തിനായി മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ ഒരുക്കുന്ന കെട്ടിട സമുച്ചയങ്ങളുടെ നിർമാണം അന്തിമഘട്ടത്തിൽ. 11 നിലയുള്ള അനധ്യാപകരുടെ ഹോസ്റ്റലും നാല് നിലയുള്ള ആൺകുട്ടികളുടെ ഹോസ്റ്റലും 95 ശതമാനവും പ്രവൃത്തി പൂർത്തിയായി.
അധ്യാപക ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സും പെൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടവും നിർമാണം പുരോഗമിക്കുന്നു. വയറിങ്, പ്ലംബിങ്, ടൈൽ വിരിക്കുന്ന ജോലികളും മറ്റും നടക്കുന്നുണ്ട്. പെയിൻറിങ് ജോലി പൂർത്തിയായാൽ ഈ രണ്ട് കെട്ടിടങ്ങളുടെയും പ്രവൃത്തികൾ വേഗത്തിലാക്കും. ഒരു വർഷം മുമ്പാണ് കെട്ടിട നിർമാണം ആരംഭിച്ചത്. കഴിഞ്ഞ മേയ് മാസത്തിൽ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ കെട്ടിട നിർമാണം മന്ദഗതിയിലായി. പ്രവൃത്തി വേഗത്തിലാക്കാൻ ജില്ല കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നിരുന്നു. 69 കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.