മഞ്ചേരി: നഗരസഭയിലെ പി.എം.എ.വൈ - ലൈഫ് ഭവന പദ്ധതിയിലെ ഒമ്പതാം ഡി.പി.ആറിൽ ഉൾപ്പെട്ട 100 ഗുണഭോക്താക്കളുമായി നഗരസഭ കരാർ ഒപ്പുവെച്ചു. പ്രത്യേക എഗ്രിമെന്റ് ക്യാമ്പ് സംഘടിപ്പിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്.
ഒമ്പതാം ഡി.പി.ആറിൽ 200 ഗുണഭോക്താക്കളാണുള്ളത്. ഒമ്പത് ഡി.പി.ആറുകളിലായി ഇതുവരെ 2393 പേർക്കാണ് വീട് അനുവദിച്ചത്. ഇതിൽ 1601 വീടുകൾ പൂർത്തീകരിച്ചു. ക്യാമ്പ് നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു.
മാർച്ച് 31നകം കരാർ വെച്ച മുഴുവൻ പേർക്കും ആദ്യഗഡു വിതരണം ചെയ്യുമെന്ന് ചെയർപേഴ്സൻ പറഞ്ഞു. വൈസ് ചെയർമാൻ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ മരുന്നൻ മുഹമ്മദ്, ടി.എം. നാസർ, വല്ലാഞ്ചിറ ഫാത്തിമ, സി. സക്കീന, കൗൺസിലർമാരായ അബ്ദുൽ അസീസ്, പി. അബ്ദുറഹീം, അഷ്റഫ് കാക്കേങ്ങൽ, എൻ.എം. എൽസി, എൻ.കെ. ഖൈറുന്നീസ, വി.സി. മോഹനൻ, ചിറക്കൽ രാജൻ, പി. മുജീബ് റഹ്മാൻ, പി.എം.എ.വൈ സോഷ്യൽ െഡവലപ്മെന്റ് സ്പെഷലിസ്റ്റ് വി. മുഹമ്മിസ് എന്നിവർ സംസാരിച്ചു. ഗുണഭോക്താക്കൾക്കുള്ള തൊഴിലുറപ്പ് കാർഡ് ചടങ്ങിൽ വിതരണം ചെയ്തു. എൻ.യു.എൽ.എം കോ ഓഡിനേറ്റർ പി. ശ്രീയേഷ് ‘ഒപ്പം’ കാമ്പയിൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.