കാറ്റില്‍ മഞ്ചേരി തിരുമണിക്കര ക്ഷേത്രത്തിന്റെ ഉച്ചഭാഷിണിയും പൈപ്പ് സ്റ്റാൻഡും
തകര്‍ന്ന നിലയില്‍
മഞ്ചേരി: അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴയിലും കാറ്റിലും വ്യാപക നാശം. രാമംകുളത്ത് പാറാതൊടി സൈഫുല്ല, തൈക്കാട് മുഹമ്മദ് റിനീഷ് എന്നിവരുടെ വീടുകൾക്ക് മുകളിൽ പന പൊട്ടിവീണു. വീടിന്റെ ചുമരുകൾ തകർന്നു.
മഞ്ചേരി നഗരത്തിലെ പല സ്ഥാപനങ്ങളുടെയും ബോര്‍ഡുകളും മറ്റും തകര്‍ന്നു വീണു. തൃക്കലങ്ങോട് പഞ്ചായത്തില്‍ പച്ചക്കറികളും വാഴകളും വ്യാപകമായി നശിച്ചു. ഒട്ടേറെ വീടുകൾക്ക് കേടുപാടുകൾ പറ്റി.
നിരവധി വൈദ്യുതി തൂണുകളും തകർന്നു. വീടുകളുടെ ഓടുകളും മേൽക്കൂരകളും കാറ്റിൽ പറന്നു. എളങ്കൂറില്‍ റബര്‍ മരങ്ങള്‍ പൊട്ടിവീണു. തിരുമണിക്കര ഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെ ഉച്ചഭാഷിണികള്‍ സ്ഥാപിച്ച പൈപ്പ് സ്റ്റാന്‍ഡ് കടപുഴകി വീണു. ഈ ഭാഗത്ത് ഭക്തർ ഇല്ലാത്തിനാല്‍ ആളപായം ഒഴിവായി.
കരിക്കാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കൊടിമരം തകർന്നു വീണു. 32 വർഷമുള്ള പഴക്കമുള്ള കൊടിമരമാണിത്. കൂമംകുളത്ത് വൈദ്യുതി കാല് റോഡിലേക്ക് മറിഞ്ഞു വീണു. ഇതുവഴിയുള്ള ഗതാഗതം ഏറെ നേരത്തേക്ക് തടസ്സപ്പെട്ടു. രാമംകുളത്തുനിന്ന് നറുകരയിലേക്ക് പോകുന്ന റോഡിൽ രണ്ട് വൈദ്യുതി തൂണുകളും ചെകിരിയൻമൂച്ചി ഭാഗത്ത് അഞ്ച് വൈദ്യുതി തൂണുകളും പൊട്ടിവീണു. വൈദ്യുതി തടസ്സം നേരിട്ടു. രാമംകുളം ഭാഗത്ത് വ്യാപകമായി വാഴ കൃഷി നശിച്ചു.
തൃക്കലങ്ങോട്: വീടിന്റെ മുകളിലേക്ക് തെങ്ങ് വീണ് അപകടം. ഹാജിയാർപടി കളത്തിങ്ങൽ ഹുസൈന്റെ ഓട് മേഞ്ഞ വീടിന്റെ മുകളിലേക്കാണ് തെങ്ങ് വീണത്. തിങ്കളാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലാണ് അപകടം.
വീട്ടിൽ നാലുപേർ ഉണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.