മങ്കട: 14 വർഷമായി അവഗണന നേരിടുന്ന മഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിലെ തിരൂർക്കാട്-ആനക്കയം റോഡ് കൂടുതൽ തകർന്നതോടെ ഇകുവഴി യാത്രാക്ലേശം രൂക്ഷം. റോഡിന്റെ മുൻഗണന ക്രമം നിശ്ചയിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ക്രമവിരുദ്ധമായ ഇടപെടൽ ഉണ്ടായതായും റോഡ് അറ്റക്കുറ്റപ്പണി ചെയ്യുന്നതിന് പകരം എല്ലാവർഷവും ലക്ഷക്കണക്കിന് രൂപ അനാവശ്യമായ അഴുക്കുചാൽ സംവിധാനങ്ങൾക്ക് ഉപയോഗിക്കുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്.
മഴക്കാലം അവസാനിക്കുന്നതോടെ തിരൂർക്കാട്-ആനക്കയം റോഡ് പാടെ പൊട്ടിപ്പൊളിയുന്ന സാഹചര്യം ഉണ്ടാകുമെന്നും യാത്രക്കാർ പറയുന്നു. 2007-2008 കാലത്ത് ഇ. അഹമ്മദ് കേന്ദ്ര മന്ത്രിയായിരുന്ന സമയത്ത് കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ച് 5.5 മീറ്ററുണ്ടായിരുന്ന റോഡ് ഏഴ് മീറ്ററാക്കി പ്രവൃത്തി പൂര്‍ത്തീകരിച്ചതാണ്. പിന്നീടിതുവരെ അറ്റക്കുറ്റപ്പണിയല്ലാതെ മറ്റൊന്നും നടത്തിയിട്ടില്ല.
തിരൂര്‍ക്കാട്-ആനക്കയം വരെ റോഡ് 14.60 കി.മി ഉണ്ട്. ദേശീയപാത 966 നെയും തിരൂര്‍ -മഞ്ചേരി സംസ്ഥാനപാതയേയും ബന്ധിപ്പിക്കുന്ന ഈ റൂട്ടിലൂടെ മലയോര മേഖലയായ അരീക്കോട്, കൊയിലാണ്ടി, തൃശൂര്‍, താമരശ്ശേരി വഴി ഓടുന്ന നിരവധി ദീര്‍ഘദൂര ബസുകളും യാത്രക്കാരും സഞ്ചരിക്കുന്നതാണ്. സമാനമായ ജില്ലയിലെ റോഡുകളൊക്കെ കാലാനുസൃതമായി നവീകരിച്ചിട്ടുണ്ട്. മഞ്ചേരിയിൽനിന്ന് താമരശ്ശേരി വരെയുള്ള റോഡ് നിർമാണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. തിരൂര്‍ക്കാട്-ആനക്കയം റോഡിന്റെ ഉപരിതലം ബി.എം ആന്‍ഡ് ബി.സി ചെയ്യുകയും ആവശ്യമായ സ്ഥലങ്ങളിൽ വീതി കൂട്ടുകയും കയറ്റിടക്കങ്ങൾ കുറച്ചും നവീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.