മലപ്പുറം: 12 മാരക രോഗങ്ങളിൽനിന്ന് കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധശേഷി നൽകാൻ ജില്ലയിൽ സംഘടിപ്പിച്ച ‘മിഷൻ ഇന്ദ്രധനുഷ് 5.0’ പദ്ധതിയുടെ മൂന്നാംഘട്ടം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു.
ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഘട്ടം അവസാനിച്ചപ്പോൾ ജില്ലയിലെ 60 ശതമാനം കുട്ടികൾ കുത്തിവെപ്പ് സ്വീകരിച്ചു. യു-വിൻ പോർട്ടൽ വഴിയാണ് വാക്സിനേഷൻ പ്രക്രിയകൾ നടക്കുന്നത്. ഇതുവഴി കുത്തിവെപ്പ് സ്വീകരിച്ച എല്ലാ കുട്ടികൾക്കും പോർട്ടൽ വഴി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.
പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തതും ഭാഗികമായി എടുത്തതുമായ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ നൽകുന്ന യജ്ഞത്തിന്റെ മൂന്നാം ഘട്ടം ഒക്ടോബർ ഒമ്പതു മുതൽ 14 വരെയാണ് ജില്ലയിൽ നടക്കുന്നത്. ജില്ലയിൽ മീസിൽസ് പോലെയുള്ള രോഗം വന്ന് കുട്ടികളിൽ മരണം വരെ സംഭവിച്ച സാഹചര്യത്തിൽ രക്ഷിതാക്കൾ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.