കൊളത്തൂർ: കുന്തിപ്പുഴയിൽ ജലമിറങ്ങിയതോടെ വ്യാപക മണൽക്കൊള്ള. മൂർക്കനാട് പഞ്ചായത്തിലെ വടക്കുംപുറം കടവിൽ അനധികൃതമായി ഖനനംചെയ്ത മണൽ രണ്ട് ദിവസമായി ചാക്കുകളിലാക്കി കടവിൽ കൂട്ടിവെച്ചനിലയിലാണ്. വിവരം അറിയിച്ചിട്ടും പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു.
ചില പ്രാദേശിക രാഷ്ട്രീയപാർട്ടി നേതാക്കളുടെ പിന്തുണയോടെയാണ് മണലെടുപ്പ് നടക്കുന്നത്. മണൽക്കടത്ത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ല കലക്ടർ, എസ്.പി എന്നിവർക്ക് പ്രദേശവാസികൾ പരാതി നൽകിയിരുന്നു.
തുടർന്ന് മണൽ കടത്തുന്നവരുടെ വീട്ടിലെത്തി പൊലീസ് താക്കീതുചെയ്തു. എന്നാൽ, ഒരാഴ്ചയായി വടക്കുംപുറത്ത് മണലെടുപ്പ് നിർബാധം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.