തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലേക്കും തേഞ്ഞിപ്പലത്തിന്റെ മറ്റ് മേഖലകളിലേക്കും വന്നുപോകുന്നവര്‍ക്ക് യാത്രാദുരിതം. ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി യാത്ര സര്‍വിസ് റോഡിലൂടെയായതോടെയാണ് ബുദ്ധിമുട്ടായത്. സര്‍വിസ് റോഡ് പലയിടത്തും മഴയില്‍ ചളിക്കുളമായതോടെ യാത്ര ഏറെ ദുഷ്കരമായി. സര്‍വകലാശാല ബസ് സ്റ്റോപ്പ് പരിസരത്താണ് കൂടുതല്‍ പ്രശ്നം. ബസ് സ്റ്റോപ്പ് കുറ്റിപ്പുര പോലെയാണ് താല്‍ക്കാലികമായി സ്ഥാപിച്ചിരിക്കുന്നത്.
ശക്തമായ മഴയില്‍ നനയുന്ന സ്ഥിതിയാണ്. ബസ് സ്റ്റോപ്പിന് മുന്നിലെ സര്‍വിസ് റോഡ് പരിസരത്ത് ക്വാറി വേസ്റ്റിട്ടതിനാല് മഴയില്‍ ചളിക്കുളമായി. ഇത് സര്വകലാശാലയിലേക്കെത്തുന്ന വിദ്യാർഥികള്‍ അടക്കമുള്ളവരെ പ്രയാസത്തിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.