മലപ്പുറം: തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത് മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി. ഉബൈദുല്ല. സംസ്ഥാനതലത്തിൽ യു.ഡി.എഫിലെ ഉയർന്ന ഭൂരിപക്ഷവും ഇതാണ്. 35,208 വോട്ടിെൻറ ഭൂരിപക്ഷമാണ് ഉബൈദുല്ല നേടിയത്. കഴിഞ്ഞ തവണത്തേക്കാൾ 464 വോട്ടുകൾ മാത്രമാണ് ഇത്തവണ യു.ഡി.എഫിന് നഷ്ടമായത്.
30,522 വോട്ടുകളുടെ ലീഡ് നേടി വേങ്ങര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാമതെത്തി. 22,546 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ പി.കെ. ബഷീർ ജില്ലയില ലീഡ് നിലയിൽ മൂന്നാമതായി. അതേസമയം ജില്ലയിൽ ഏറ്റവും കുറവ് ലീഡ് നേടിയത് െപരിന്തൽമണ്ണ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരമാണ്. 38 വോട്ടിനാണ് നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ വിജയിച്ചത്. കഴിഞ്ഞ തവണയും പെരിന്തൽമണ്ണയിൽ തന്നെയായിരുന്നു കുറഞ്ഞ ഭൂരിപക്ഷം.
യു.ഡി.എഫിെൻറ വിജയിച്ച മറ്റു സ്ഥാനാർഥികളെല്ലാം 5000 വോട്ടിെൻറ മുകളിൽ ഭൂരിപക്ഷം പിടിച്ചു. 985 വോട്ടിന് വിജയിച്ച താനൂർ എൽ.ഡി.എഫ് സ്ഥാനാർഥിയാണ് ജില്ലയിൽ ഭൂരിപക്ഷം കുറവുള്ള രണ്ടാമത്തെ വിജയി. തവനൂരിലും നിലമ്പൂരിലും എൽ.ഡി.എഫ് സീറ്റ് നില നിർത്തിയെങ്കിലും ഭൂരിപക്ഷം 3000 താഴെയായി കുറഞ്ഞു.
േവങ്ങര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 2016നെ അപേക്ഷിച്ച് 7535 വോട്ടുകൾ കുറഞ്ഞു. അതേമസയം 2017ലെ ഉപതെരഞ്ഞെടുപ്പിൽ കെ.എൻ.എ ഖാദറിന് ലഭിച്ച 23,310 വോട്ടിനേക്കാൾ 7212 വോട്ടുകൾ അധികം നേടാൻ കുഞ്ഞാലിക്കുട്ടിക്കായി. മഞ്ചേരിയിലും പെരിന്തൽമണ്ണയിലും മലപ്പുറത്തുമാണ് യു.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം കുറഞ്ഞത്. മഞ്ചേരിയിൽ യു.ഡി.എഫ് സ്ഥാനാർഥി യു.എ. ലത്തീഫിന് കഴിഞ്ഞതവണ എം. ഉമ്മർ നേടിയ ഭൂരിപക്ഷത്തിൽ നിന്ന് 5043 വോട്ടാണ് കുറഞ്ഞത്. പെരിന്തൽമണ്ണയിൽ 538 വോട്ടും മലപ്പുത്ത് 464 വോട്ടുമാണ് ഇത്തവണ യു.ഡി.എഫിന് ഭൂരിപക്ഷത്തിൽ കുറഞ്ഞത്. വണ്ടൂരിലെ യു.ഡി.എഫ് സ്ഥാനാർഥി എ.പി. അനിൽ കുമാറിെൻറ ഭൂരിപക്ഷത്തിൽ ഇത്തവണ 8301 വോട്ടുകളുടെ കുറവുണ്ടായി.
ലീഗ് മത്സരിച്ച് വിജയിച്ച ഏഴ് മണ്ഡലങ്ങളിൽ 2016ലെ തെരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷം വർധിച്ചു. ഏറനാട്ടിൽ 9,653 വോട്ടും കൊണ്ടോട്ടിയിൽ 7,059 വോട്ടും മങ്കടയിൽ 4,739 വോട്ടും തിരൂരങ്ങാടിയിൽ 3,535 വോട്ടും കോട്ടക്കലിൽ 1,546 വോട്ടും വള്ളിക്കുന്നിൽ 1,506 വോട്ടും തിരൂരിൽ 153 വോട്ടും 2016ലെ ഭൂരിപക്ഷത്തേക്കാൾ ലീഗിന് വർധിപ്പിക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.