എൻ.എച്ച് ആക്ഷൻ കൗൺസിൽ അംഗങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പരാതി
നൽകുന്നു
മലപ്പുറം: ജില്ലയിൽ ദേശീയപാത വികസനത്തിന് ഏറ്റെടുത്തശേഷം ബാക്കി വരുന്ന ഭൂമിയിൽ നിർമാണ പ്രവർത്തനം നടത്താൻ ഏഴരമീറ്റർ അകലം പാലിക്കണം എന്ന നിയമം ഇരകളോട് ചെയ്യുന്ന ചതിയാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ.
ഏർപ്പെടുത്തിയ നിയമം ലഘൂകരിച്ച് കെട്ടിട നിർമാണ ചട്ടങ്ങളിൽ ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുകൊടുത്തവർക്ക് ഇളവ് അനുവദിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എം.എൽ.എമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.ടി. ജലീൽ, കെ.പി.എ. മജീദ്, പി. അബ്ദുൽ ഹമീദ്, കുറുക്കോളി മൊയ്തീൻ, ആബിദ് ഹുസൈൻ തങ്ങൾ, എ.എൻ. ഷംസീർ എന്നിവരെ പരാതി അറിയിച്ചു. ചെയർമാൻ കുഞ്ഞാലൻ ഹാജി, കൺവീനർ നൗഷാദ് വെന്നിയൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.