നിലമ്പൂര്‍: നഗരസഭയുടെ അധികാരത്തിലുള്ള 18 റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറാന്‍ നിലമ്പൂര്‍ നഗരസഭ ഭരണസമിതി യോഗത്തില്‍ തീരുമാനം. 18 റോഡുകളിലൂടെ മൊത്തം 35.850 കിലോമീറ്റര്‍ റോഡാണ് കൈമാറുക. പൊതുമരാമത്ത് വകുപ്പിന് കൈമാറുന്ന റോഡുകളുടെ പട്ടിക നഗരസഭ തയാറാക്കിയിട്ടുണ്ട്. ഈ ശിപാർശ പൊതുമരാമത്തിന് കൈമാറും.
നിലമ്പൂര്‍ സെന്‍ട്രല്‍ ജങ്ഷൻ വീട്ടിക്കുത്ത് തൃക്കേക്കുത്ത് പാലം റോഡ്, നിലമ്പൂര്‍ ജില്ല ആശുപത്രി റിങ് റോഡ്, നിലമ്പൂര്‍ സെന്‍ട്രല്‍ ജങ്ഷന്, പാറാവ്- ഏലംകുളം ആശുപത്രി റോഡ്, എ.പി.ജെ. അബ്ദുൽ കലാം നിലമ്പൂര്‍ മിനി ബൈപാസ് റോഡ്, എല്‍.ഐ.സി ജങ്ഷൻ-- വീട്ടിക്കുത്ത് റോഡ്, കോടതിപ്പടി- കുളക്കണ്ടം -മാര്‍ത്തോമ പള്ളി റോഡ്, വീട്ടിക്കുത്ത് ജങ്ഷന്- ചക്കാലക്കുത്ത്- രാമംകുത്ത് റെയില്‍വേ റോഡ്, രാമംകുത്ത്- റെയില്‍വേ അണ്ടര്‍പാസ് -ഒറവന്കുഴി തൊണ്ടി റോഡ്, ചന്തക്കുന്ന് ബസ് സ്റ്റാൻഡ്- ഫാത്തിമഗിരി മുക്കട്ട റോഡ്, ജനതപ്പടി മാനവേദന് സ്കൂള്‍ -താഴെ ചന്തക്കുന്ന് റോഡ്, ചന്തക്കുന്ന് മയ്യന്താനി മുമ്മുള്ളി റോഡ്, ചാലിയാര്‍ ആശുപത്രി-പട്ടരാക്ക കൂത്തുപറമ്പ് ജങ്ഷന് റോഡ്, നിലമ്പൂര്‍ ബൈപാസ് ജങ്ഷന് മുതുകാട് വീട്ടിച്ചാല്‍ ജങ്ഷന് റോഡ്, കരിമ്പുഴ പാത്തിപ്പാറ മുമ്മുള്ളി വല്ലപ്പുഴ റോഡ്, ഡിപ്പോ പയ്യമ്പള്ളി വല്ലപ്പുഴ റോഡ്, നല്ലന്തണ്ണി വളവ് ഏനാന്തി പാത്തിപ്പാറ ജങ്ഷന് റോഡ്, കെ.എസ്.ഇ.ബി ജങ്ഷന് അരുവാക്കോട് വീട്ടിക്കുത്ത് റോഡ്, നിലമ്പൂര്‍ ബസ് സ്റ്റാൻഡ് റോഡ് എന്നിവയാണ് കൈമാറാനുള്ള പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.