നിലമ്പൂര്‍: മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ക്കായി 288 കോടി രൂപയുടെ കുടിവെള്ള പദ്ധതി നടപ്പാക്കുന്നു. ചുങ്കത്തറ, എടക്കര, വഴിക്കടവ്, പോത്തുകല്ല് പഞ്ചായത്തുകളിലായാണ് പദ്ധതി വരുന്നത്. ആളോഹരി പ്രതിദിനം 100 ലിറ്റര്‍ പ്രകാരം അടുത്ത 30 വര്‍ഷത്തേക്കുള്ള ജനസംഖ്യ വര്‍ധന കൂടി കണക്കിലെടുത്താണ് ജലവിഭവ വകുപ്പ് പദ്ധതി തയാറാക്കുന്നത്. പി.വി. അന്‍വര്‍ എം.എൽ.എ സമർപ്പിച്ച പദ്ധതിയുടെ ചുവടുപിടിച്ചാണിത്.
ചുങ്കത്തറ പഞ്ചായത്തിലെ പൂക്കോട്ടുമണ്ണ െറഗുലേറ്ററിെൻറ സംഭരണിയും പ്രദേശത്ത് നിലവില്‍ പൂര്‍ത്തീകരിച്ച കിണറും ചുങ്കത്തറ പഞ്ചായത്തിലെ കുറത്തിമലയില്‍ 30 ദശലക്ഷം ലിറ്റര്‍ ജലശുദ്ധീകരണ ശാലയും 32 ലക്ഷം ലിറ്റര്‍ ഉപരിതല ജലസംഭരണിയും പ്ലാൻറ് നില്ക്കുന്ന മലയുടെ മുകൾഭാഗത്തായി എടക്കര, പോത്തുകല്ല്, വഴിക്കടവ് പഞ്ചായത്തുകളിലേക്കുള്ള ബാലന്‍സിങ് റിസര്‍വോയര്‍ ആയി എട്ടുലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല സംഭരണിയും ഉള്‍പ്പെടുന്നതാണ് പദ്ധതി.
വഴിക്കടവിലെ കനപ്പടിയാന്കുന്നിൽ 19 ലക്ഷം ലിറ്റര്‍ ജലസംഭരണി, എടക്കര പഞ്ചായത്തിലെ മയിലാടുംകുന്നിൽ 18 ലക്ഷം ലിറ്റര്‍ ജലസംഭരണി, പോത്തുകല്ല് പഞ്ചായത്തിലെ കുരിശുമലയില്‍ ഒമ്പത് ലക്ഷം ലിറ്ററും കുരിശുമലയുടെ മുകള്‍ഭാഗത്ത് മൂന്ന് ലക്ഷം ലിറ്ററും കൂവക്കോല്‍ പ്രദേശത്ത് എട്ടുലക്ഷം ലിറ്ററും ശേഷിയുള്ള ജലസംഭരണികൾ എന്നിവ പ്രവൃത്തിയുടെ ഭാഗമാക്കും.
ചുങ്കത്തറ, പോത്തുകല്ല്, വഴിക്കടവ് പഞ്ചായത്തുകളിലെ കൂടുതല്‍ ജനവാസമുള്ള ഏറ്റവും ഉയര്‍ന്ന പ്രദേശത്തേക്കായി പദ്ധതിയില്‍ സ്ഥാപിക്കുന്ന വിതരണ ശൃംഖലയില്‍നിന്ന് മള്‍ട്ടി സ്റ്റേജ്ഡ് പമ്പിങ്ങും ആവശ്യമായ സംഭരണികളും പമ്പ് സെറ്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ രണ്ട് കിലോമീറ്റര്‍ റോ വാട്ടര്‍ പമ്പിങ് മെയിന്‍, പമ്പ് സെറ്റ്, ട്രാന്‍സ്ഫോര്‍മര്‍, പവര്‍ലൈന്‍ എക്സ്റ്റന്‍ഷന്‍, വിവിധ സംഭരണികള്‍ ബന്ധിപ്പിക്കാൻ 17 കിലോമീറ്റര്‍ ഡി.ഐ ഗ്രാവിറ്റി മെയിന്‍, 700 കിലോമീറ്റര്‍ ഡിസ്ട്രിബ്യൂഷന്‍ സംവിധാനം, 17,644 വീടുകളിലേക്കുള്ള വാട്ടര്‍ മീറ്ററോടുകൂടിയ ടാപ് കണക്ഷൻ എന്നിവയും പദ്ധതിയിൽ ഉള്‍പ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.