നിലമ്പൂർ: നിലമ്പൂർ വെളിയംതോടിലെ തുണിക്കടയിൽ മോഷണ ശ്രമം. ഷട്ടറിന്റെ പൂട്ട് പൊട്ടിച്ച് അകത്തുകയറുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിലുണ്ട്. തുണിക്കൊണ്ട് മുഖം മറച്ച മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. പണം ഒന്നുംകിട്ടാതെ വന്നതോടെ ജീൻസും ഷർട്ടുമെടുത്ത് മോഷ്ടാവ് മടങ്ങുന്ന ചിത്രം സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം.
ശനിയാഴ്ച പുലർച്ചെ 3.28നും 4-02നുമിടയിലുമാണ് പുരുഷൻമാരുടെ വസ്ത്രങ്ങൾ വിൽപ്പന നടത്തുന്ന കടയിൽ മോഷണശ്രമം നടന്നത്. 3.28ന് കടയുടെ മുന്നിൽ മുഖംമറച്ച് എത്തിയ മോഷ്ടാവ് പൂട്ട് പൊളിക്കുന്ന ദൃശ്യങ്ങളും കാണാം. ഇടക്കിടെ സി.സി.ടി.വിയിലേക്ക് നോക്കി തന്റെ മുഖം കാണുന്നില്ലെന്ന് മോഷ്ടാവ് ഉറപ്പുവരുത്തുന്നുണ്ട്. മേശയിൽ ആകെ 20 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കട ഉടമ റഫീഖ് പറഞ്ഞു. സി.സി.ടി.വി ദൃശ്യം ഉൾപ്പെടെ കട ഉടമ നൽകിയ പരാതിയിൽ നിലമ്പൂർ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.