നിലമ്പൂർ: ജില്ലയുടെ ഇക്കോ ടൂറിസം ഭൂപടത്തിൽ ഇടമുള്ള കനോലി പ്ലോട്ടിന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് അംഗീകാരം. മനോഹര കാഴ്ച വിരുന്നൊരുക്കി കടന്നുപോകുന്ന കോഴിക്കോട്-നിലമ്പൂർ-ഊട്ടി പാതക്ക് അരികുചേർന്നുള്ള വഴിയോര കച്ചവടക്കാർക്കാണ് അംഗീകാരം. കാനോലി പ്ലോട്ടിലെ മുഴുവൻ കച്ചവടങ്ങളും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷൻ നേടിയവരാണ്. ജീവനക്കാർ എല്ലാവരും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചവരുമാണ്.
ഇതിൽ ഓഡിറ്റിങ് പൂർത്തിയാക്കിയ 15 കച്ചവടക്കാർക്കാണ് അംഗീകാരം നൽകിയത്. ഉപയോഗിക്കുന്ന വെള്ളം ഭക്ഷ്യ സുരക്ഷ മാനദണ്ഡം അനുസരിച്ചുള്ളതും ജീവനക്കാർ ഭക്ഷ്യ സുരക്ഷ ഫോസ്ടാക്ക് [fostac] ട്രെയിനിങ് നേടിയതും ഓഡിറ്റിങ് സമയത്ത് പരിഗണിക്കുകയുണ്ടായി. ഈ പാതയിലൂടെ കടന്നുപോകുന്ന സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ട ഇടമാണിത്. സാമൂഹിക മാധ്യമങ്ങളിൽ കനോലി പ്ലോട്ടിൽനിന്നുള്ള വിഡിയോകൾ തരംഗമാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.