നിലമ്പൂർ (മലപ്പുറം): വഴിക്കടവ് വെള്ളക്കട്ടയിൽ കാട്ടാന കുടിൽ തകർത്തു. നിരവധിപേരുടെ കൃഷിയും നശിപ്പിച്ചു. മേലെ വെള്ളക്കട്ടയിലെ ചട്ടിപ്പാറ കോളനിയിൽ ചെമ്പ്രാൻ വിജയെൻറ കുടിലാണ് ഭാഗികമായി തകർത്തത്. ഞായറാഴ്ച പുലർച്ച മൂന്നരയോടെയാണ് സംഭവം.
ചെമ്പ്രാനും ഭാര്യ ലതികയും മക്കളായ വിമൽ വിജയ്, വിനിൽ വിജയ് എന്നിവരും കുടിലിലുണ്ടായിരുന്നു. കരച്ചിൽ കേട്ടതോടെ നാട്ടുകാരെത്തി. അവരും ബഹളം വെച്ചതോടെ ഒറ്റയാൻ കാടുകയറി. പ്രദേശത്തെ വിജയൻ ചെമ്പ്രാൻ, പുന്നത്തിൽ ഗോപാലൻ, മുരിയംകണ്ടൻ ഗോപാലൻ എന്നിവരുടെ കൃഷിയിടത്തിലും നാശം വിതച്ചു.
വാർഡ് മെംബർ കൂടിയായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ടി. റെജി, ജില്ല പഞ്ചായത്ത് അംഗം ഷെറോണ, വനംവകുപ്പ് അധികൃതർ, വെള്ളക്കട്ട വനസംരക്ഷണ സമിതി ഭാരവാഹികൾ എന്നിവർ സ്ഥലത്തെത്തി. നഷ്ടപരിഹാരം എളുപ്പത്തിലാക്കുമെന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു. താൽക്കാലികമായി കുടിൽ മേയാൻ പ്ലാസ്റ്റിക് വാങ്ങുന്നതിന് വന സംരക്ഷണ സമിതി രണ്ടായിരം രൂപ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.